IndiaNEWS

ആർഎസ്എസ് ആയതിൽ അഭിമാനം; ഇടതുപക്ഷ ആഖ്യാനങ്ങളെ പ്രതിരോധിക്കണം:ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വൈസ് ചാന്‍സലര്‍ ശാന്തിശ്രീ പണ്ഡിറ്റ്

ന്യൂഡൽഹി: ഹിന്ദുവും ആർഎസ്എസും ആയതിൽ അഭിമാനിക്കുന്നുവെന്നും ഇടതുപക്ഷ ആഖ്യാനങ്ങളെ പ്രതിരോധിക്കണമെന്നും ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വൈസ് ചാന്‍സലര്‍ ശാന്തിശ്രീ പണ്ഡിറ്റ്.

ആര്‍എസ്‌എസ് മേധാവി മോഹന്‍ ഭാഗവതിനോടൊപ്പം ഒരു പുസ്തക പ്രകാശന വേദിയില്‍ സംസാരിക്കുകയായിരുന്നു ഇവര്‍. അഭിജിത്ത് ജോഗിന്റെ Leftist termite burrowing the world എന്ന പുസ്തകമാണ് പ്രകാശനം ചെയ്തത്.

” സംഘിന്റെ കീഴില്‍ നില്‍ക്കുന്നതിലും ഹിന്ദുവായതിലും ഞാന്‍ അഭിമാനിക്കുന്നു. ഇടതുപക്ഷ പ്രൊപ്പഗന്‍ഡയെ ചെറുത്ത് തോല്‍പ്പിക്കാന്‍ നമുക്ക് ഒരു ആഖ്യാന ശക്തി വേണം,” ശാന്തിശ്രീ പണ്ഡിറ്റ് പറഞ്ഞു.

Signature-ad

ജെഎന്‍യു വിസി ആകുന്നതിന് മുമ്ബ് എസ്പിപിയുവില്‍ പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപികയായി ശാന്തിശ്രീ സേവനമനുഷ്ടിച്ചിരുന്നു.

“ജെഎന്‍യുവിലേക്കാള്‍ കൂടുതല്‍ ഇടതുപക്ഷക്കാര്‍ പൂനെ സര്‍വകലാശാലയിലുണ്ടെന്നാണ് തോന്നുന്നത്. ജെഎന്‍യുവില്‍ പരസ്യമായി കാണുന്നു. എന്നാല്‍ പൂനെയില്‍ പരസ്യമായി ദൃശ്യമല്ല,”  ശാന്തിശ്രീ കൂട്ടിച്ചേർത്തു.

Back to top button
error: