KeralaNEWS

പാലക്കാട് മാത്രം വിറ്റത് 10,65,000  ഓണം ബംബർ ടിക്കറ്റുകള്‍; രണ്ടാം സ്ഥാനം തിരുവനന്തപുരത്തിന്

പാലക്കാട്: ജില്ലയില്‍ ഇതുവരെ വിറ്റഴിഞ്ഞത് 10,65,000  ഓണം ബംബർ ടിക്കറ്റുകള്‍. ടിക്കറ്റ് വില്‍പനയിലൂടെ ഇതിനകം 43 കോടി രൂപയാണ് ജില്ല നേടിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റ ജില്ല പാലക്കാടാണ്.
 ജില്ലാ ഓഫീസില്‍ 6,70,000 ടിക്കറ്റുകളും ചിറ്റൂര്‍ സബ് ഓഫീസില്‍ 2,05,000 ടിക്കറ്റുകളും പട്ടാമ്ബി സബ് ഓഫീസില്‍ 1,90,000 ടിക്കറ്റുകളുമാണ് വിറ്റഴിച്ചത്. 2022 ലും ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റത് പാലക്കാട് ജില്ലയിലായിരുന്നു. അന്ന് സംസ്ഥാനത്ത് ആകെ 67 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞപ്പോള്‍ പാലക്കാട് മാത്രം 10.5 ലക്ഷം ടിക്കറ്റുകള്‍ വിറ്റു.

രണ്ടാം സ്ഥാനം തിരുവനന്തപുരത്തിനാണ്.എട്ട് ലക്ഷത്തിലേറെ ടിക്കറ്റുകൾ ഇവിടെ വിറ്റഴിച്ചിട്ടുണ്ട് സെപ്റ്റംബര്‍ 20 നാണ് ബംബര്‍ നറുക്കെടുപ്പ്. 125 കോടിയുടെ സമ്മാനങ്ങളാണ് തിരുവോണം ബംബറില്‍ നല്‍കുന്നത്.

Back to top button
error: