ചെന്നൈ:സനാതന ധര്‍മ്മ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിനെതിരെ കൂടുതൽ പേർ രംഗത്ത്.ഇപ്പോൾ സിനിമാസീരിയല്‍ നടനായ ശരത് ദാസ് ചോദിച്ച ഒരു ചോദ്യമാണ് ശ്രദ്ധേയമാകുന്നത്.
ബിജെപി എന്ന രാഷ്ട്രീയ പാര്‍ട്ടിയെ എതിര്‍ക്കാനോ വെറുക്കാനോ ആര്‍ക്കും അവകാശവും സ്വാതന്ത്ര്യവും ഉണ്ട്.
എന്നാല്‍ ഉദയനിധി സ്റ്റാലിന്, ഈ പറഞ്ഞത് കടന്നുപോയി എന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഒന്നുമില്ലെങ്കിലും , ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന,
ബഹുമാനിക്കുന്ന തമിഴ്നാടിന്റെ ഔദ്യോഗിക ചിഹ്നം,
ശ്രീവില്ലിപുത്തൂര്‍ ക്ഷേത്രത്തിന്റേതല്ലേ??? ആ മഹത്തായ വരികള്‍ മുണ്ടകോപനിഷത്തിലേതല്ലേ???
‘സനാതന ധര്‍മ്മത്തിലേതല്ലേ????’
എന്റെ ശക്തമായ പ്രതിഷേധം അറിയിക്കുന്നു.
ലോകാ : സമസ്താ: സുഖിനോ ഭവന്തു