IndiaNEWS

ശിവലിംഗത്തില്‍ കൈകഴുകി ബി.ജെ.പി. മന്ത്രി

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബി.ജെ.പി. മന്ത്രി സതീഷ്‌ ശര്‍മയെ കുരുക്കിലാക്കി ശിവലിംഗത്തില്‍ കൈകഴുകുന്നതിന്റെ വീഡിയോ പുറത്ത്.

രാംപുര്‍ ലോധേശ്വര്‍ മഹാദേവ ക്ഷേത്രത്തിലെ ശിവലിംഗത്തിന്റെ അടിത്തറയില്‍ സതീഷ്‌ ശര്‍മ കൈ കഴുകുന്നതും അതിന്‌ ഒരു പൂജാരി സഹായിക്കുന്നതുമാണ്‌ വീഡിയോ ദൃശ്യങ്ങളില്‍. ഡി.എം.കെ. മന്ത്രിയുടെ പരാമര്‍ശത്തിന്റെ പേരില്‍ “ഇന്ത്യ” മുന്നണിക്കെതിരേ ഉയര്‍ന്ന കടന്നാക്രമണത്തെ പ്രതിരോധിക്കാന്‍ സംസ്‌ഥാനത്തെ പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസിനും സമാജ്‌വാദി പാര്‍ട്ടിക്കും വീഡിയോ വെടിമരുന്ന്‌ നല്‍കി.

സതീഷ്‌ ശര്‍മ സനാതന ധര്‍മത്തെ അപമാനിച്ചെന്ന്‌ സംസ്‌ഥാന കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ അജയ്‌ റായ്‌ കുറ്റപ്പെടുത്തി. ശിവഭഗവാനെ അപമാനിച്ച യു.പി. മന്ത്രി രാജിവയ്‌ക്കണമെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌ സുരേന്ദ്ര രാജ്‌പുത്തും ആവശ്യപ്പെട്ടു. ബി.ജെ.പിയുടെ യഥാര്‍ഥ സ്വഭാവമാണ്‌ വീഡിയോ തുറന്നുകാട്ടുന്നതെന്ന്‌ സമാജ്‌വാദി പാര്‍ട്ടി നേതാവ്‌ സുനില്‍ സിംഗ്‌ സാജന്‍ പറഞ്ഞു. ഈ “അധര്‍മ്മി” മന്ത്രിയെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ എപ്പോള്‍ പുറത്താക്കുമെന്ന ചോദ്യവും അദ്ദേഹം മുന്നോട്ടുവച്ചു.

Back to top button
error: