CrimeNEWS

പട്രോളിംഗിനിടെ എസ്ഐയെ ആക്രമിച്ച കേസ്: ജില്ലാ പഞ്ചായത്ത് അംഗം അറസ്റ്റില്‍

കാസര്‍കോട്: പട്രോളിംഗിനിടെ എസ്ഐയെയും സംഘത്തെയും ആക്രമിച്ച കേസില്‍ ജില്ലാ പഞ്ചായത്ത് അംഗം അറസ്റ്റില്‍. കാസര്‍കോട് ജില്ലാ പഞ്ചായത്ത് അംഗമായ മുസ്ലിം ലീഗ് നേതാവ് അബ്ദുള്‍ റഹ്‌മാന്‍ ആണ് അറസ്റ്റിലായത്. ഞായറാഴ്ച പുലര്‍ച്ചെയാണ് എസ്ഐക്കു നേരെ ആക്രമണം ഉണ്ടായത്.

കാസര്‍കോട് ഉപ്പള ഹിദായത്ത് നഗറില്‍ പട്രോളിംഗ് നടത്തുന്നതിനിടെ പോലീസുകാരെ അഞ്ചംഗ സംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ മഞ്ചേശ്വരം എസ്‌ഐ പി അനൂപിന്റെ കൈക്ക് പരിക്കേറ്റിരുന്നു.

Signature-ad

ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നത് കണ്ടാണ് പൊലീസ് സ്ഥലത്തെത്തിയത്. ആളുകളോട് പിരിഞ്ഞു പോകാന്‍ പൊലീസ് നിര്‍ദേശിച്ചു. എന്നാല്‍ ഇതിന് കൂട്ടാക്കാതിരുന്ന സംഘം വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും പൊലീസുകാരെ ആക്രമിക്കുകയുമായിരുന്നു. അഞ്ചുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Back to top button
error: