IndiaNEWS

ജി 20 ഉച്ചകോടി 2023; തര്‍ക്ക വിഷയങ്ങള്‍ ഒഴിവാക്കാനുള്ള നിര്‍ദ്ദേശവുമായി ഇന്ത്യ

ന്യൂഡൽഹി:ഡല്‍ഹിയില്‍ നടക്കുന്ന ജി 20 പ്രഖ്യാപനത്തില്‍ നിന്ന് ഇന്ത്യ – ചൈന തര്‍ക്ക വിഷയങ്ങള്‍ ഉൾപ്പെടെ ഒഴിവാക്കാനുള്ള നിര്‍ദ്ദേശവുമായി ഇന്ത്യ.റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിര്‍ പുടിനും ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങും ഉച്ചകോടിയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്.

ഉച്ചകോടിയിൽ യുക്രെയിൻ സംഘര്‍ഷം ഉള്‍പ്പെടുത്താനുള്ള നീക്കത്തെ റഷ്യ ശക്തമായി എതിര്‍ക്കുകയാണ്.ഇന്ത്യൻ പ്രദേശങ്ങൾ കൈയ്യേറിയ സംഭവം ചർച്ചയിൽ വരുന്നതിനെ ചൈനയും എതിർക്കുന്നു.

യുക്രെയിൻ സംഘര്‍ഷത്തില്‍ ശക്തമായ നിലപാട് വേണമെന്നാണ് ജി 7 രാജ്യങ്ങളുടെ ഗ്രൂപ്പ് ആവശ്യപ്പെടുന്നത്.അതേസമയം യുക്രെയിനെക്കുറിച്ച്‌ നേരിട്ട് പരാമര്‍ശം വേണ്ടെന്നാണ് ഇന്ത്യയുടെ നിര്‍ദ്ദേശം.ആഫ്രിക്കൻ യൂണിയനെ ജി20യില്‍ ഉള്‍പ്പെടുത്തണമെന്ന ഇന്ത്യയുടെ നിര്‍ദ്ദേശത്തിലും എതിര്‍പ്പുണ്ട്.

Signature-ad

ജി 20 ഉച്ചകോടിക്കായി വിവിധ രാഷ്ട്രനേതാക്കള്‍ വ്യാഴാഴ്ച മുതല്‍ ദില്ലിയില്‍ എത്താനിരിക്കെ സംയുക്ത പ്രസ്താവനയില്‍ സമവായത്തിനുള്ള നീക്കങ്ങള്‍ ഇനിയും വിജയിച്ചിട്ടില്ല. ഉച്ചകോടിക്ക് മുന്നോടിയായി നടന്ന വിദേശകാര്യമന്ത്രിമാരുടെ യോഗത്തില്‍ തുടങ്ങിയ ഭിന്നത അതേപടി തുടരുകയാണ്.

റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിര്‍ പുടിനും ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങും ഉച്ചകോടിയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്.സംയുക്തപ്രഖ്യാപനത്തില്‍ യുക്രെയിൻ സംഘര്‍ഷം ഉള്‍പ്പെടുത്താനുള്ള നീക്കത്തെ റഷ്യ ശക്തമായി എതിര്‍ക്കുകയാണ്. റഷ്യൻ നിലപാട് കൂടി പരാമര്‍ശിച്ചില്ലെങ്കില്‍ പ്രഖ്യാപനം വീറ്റോ ചെയ്യും എന്ന് വിദേശകാര്യമന്ത്രി സെര്‍ഗി ലാവ്റോവ് വ്യക്തമാക്കി.

Back to top button
error: