കൊച്ചി:ഒന്നാം ഘട്ടത്തിന്റെ ഭാഗമായി നിര്‍മാണം പുരോഗമിക്കുന്ന എസ്എന്‍ ജംഗ്ഷന് തൃപ്പൂണിത്തുറ സെട്രക്ച്ചില് ഈ വര്‍ഷം ഡിസംബറോടെ മെട്രോ ട്രെയിൻ ഓടിയെത്തും.
അവസാന സ്റ്റേഷനായ തൃപ്പുണിത്തുറ റെയില്‍വേ സ്റ്റേഷന് ടെര്‍മിലിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ അന്തിമഘട്ടത്തിലാണ്.തൃപ്പൂണിത്
ഒന്നാംഘട്ട നിര്‍മാണത്തിന് ആകെ 7377.4 കോടിയാണ് ചെലവ്. ഇതില്‍ ഒന്നാംഘട്ടമായി ആദ്യ അലൈന്മെന്റില് ഉള്‍പ്പെടുത്തിയ പേട്ട വരെയുള്ള സ്ട്രെക്ച്ചറിന്റെ നിര്‍മാണത്തിന് 6218.14 കോടി രൂപയും പേട്ട മുതല്‍ എസ്എന്‍ ജംഗ്ഷന് വരെയുള്ള നിര്‍മാണത്തിന് 710.93 കോടിയും ചെലവായി.
ഒന്നാംഘട്ടം സമ്ബൂര്ണമാകുന്നതോടെ ഒരു ലക്ഷത്തിന് മുകളില്‍ മെട്രോ യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നതെന്ന് കെഎംആര്‍എല്‍ എംഡി ലോക്നാഥ് ബെഹ്റ പറഞ്ഞു.