മീററ്റ്: ബാധ ഒഴിപ്പിക്കാനെത്തി സർക്കാർ സ്കൂൾ അദ്ധ്യാപികയെ ബലാത്സംഗം ചെയ്ത കേസിൽ മന്ത്രവാദി അറസ്റ്റിൽ. ഹാഫിസ് ഷാഹിദ് ( 56 ) എന്നയാളാണ് അറസ്റ്റിലായത്. ഉത്തർപ്രദേശിലെ മീററ്റിന് സമീപം ഇഞ്ചോളിയിലാണ് സംഭവം.
ഭർത്താവിനെ ചികിത്സിക്കാനെന്ന വ്യാജേന എത്തിയ ഇയാൾ അദ്ധ്യാപികയെ ബലാത്സംഗം ചെയ്യുകയായിരുന്നു. കൂടാതെ പീഡനത്തിന്റെ വീഡിയോ പകർത്തുകയും ഇത് കാണിച്ച് ഹാഫിസ് ഷാഹിദ് അദ്ധ്യാപികയെ ബ്ലാക്ക് മെയിൽ ചെയ്ത് 2 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തു.
മീററ്റിലെ ഇഞ്ചോളി സർക്കാർ സ്കൂളിലെ അദ്ധ്യാപികയാണ് ഹാഫിസ് ഷാഹിദിനെതിരെ പരാതി നൽകിയത്.യുവതിയുടെ ഭർത്താവിന്റെ ആരോഗ്യനില മോശമായതോടെയാണ് മന്ത്രവാദിയായ ഹാഫിസ് ഷാഹിദിനെ കൊണ്ടുവന്നത്.ഭർത്താവിൽ ജിന്ന് കൂടിയതായി പറഞ്ഞ് വിശ്വസിപ്പിച്ച ഇയാൾ ഭൂതോച്ചാടനത്തിന്റെ പേരിൽ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു . ഇതിനിടയിൽ രഹസ്യമായി വീഡിയോയും പകർത്തി. പിന്നീട് ഇതേ വീഡിയോ കാണിച്ച് പ്രതി യുവതിയിൽ നിന്ന് രണ്ട് ലക്ഷം രൂപ തട്ടിയെടുത്തു.
ഓഗസ്റ്റ് 23 ന് ഹാഫിസ് ഷാഹിദ് വീഡിയോ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പണം ആവശ്യപ്പെട്ടതായി പരാതിയിൽ പറയുന്നു.തുടർന്നാണ് അദ്ധ്യാപിക പ്രതിക്കെതിരെ പോലീസിൽ പരാതി നൽകിയത്.