കോട്ടയം:പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് ദിവസം ഏതെങ്കിലും തരത്തിലുള്ള എക്സിറ്റ് പോളുകള്‍ പ്രസിദ്ധീകരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി തെരഞ്ഞെടുപ്പു കമ്മീഷൻ.
വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്ബുള്ള സമയത്ത് ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴി ഏതെങ്കിലും തരത്തിലുള്ള അഭിപ്രായ വോട്ടെടുപ്പോ മറ്റേതെങ്കിലും വോട്ടെടുപ്പ് സര്‍വേയോ,അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളിലോ മറ്റേതെങ്കിലും രീതിയിലോ എക്സിറ്റ് പോളുകള്‍ പ്രസിദ്ധീകരിക്കുന്നതോ വിലക്കിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനം.
ജനപ്രാതിനിധ്യനിയമത്തിലെ 126(1)(ബി) വകുപ്പു പ്രകാരമാണ് നടപടി.