മുംബൈ:ഭാരതരത്ന തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് സച്ചിൻ ടെണ്ടുല്‍ക്കറുടെ ബാന്ദ്രയിലെ വസതിക്ക് പുറത്ത് ജനങ്ങളുടെ പ്രതിഷേധം.ഓണ്‍ലൈൻ ഗെയിമിങ് പരസ്യത്തില്‍ അഭിനയിച്ചതിന്റെ പേരിലാണ് പ്രതിഷേധം.
പ്രഹര് ജനശക്തി പാര്‍ട്ടി പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി രംഗത്തുവന്നത്. പി.ജെ.പി പാര്‍ട്ടി എം.എല്‍.എ ബച്ചു കാദുവിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സച്ചിന്റെ ഭാരതരത്ന തിരിച്ചെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
അതേസമയം സംഭവത്തിൽ ബച്ചു കാദുവിനും 22 അനുയായികള്‍ക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. മഹാരാഷ്ട്രയിലെ ഏക്നാഥ് ഷിൻഡെ സര്‍ക്കാറിനെ പിന്തുണയ്ക്കുന്ന പാര്‍ട്ടിയാണ് പ്രഹര് ജനശക്തി.