45 ദിവസത്തിനുള്ളില്‍ കെട്ടിടംപൊളിക്കല്‍ പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം.
രണ്ടാഴ്ച മുന്പ് കളക്‌ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനങ്ങള്‍കൂടി ഉള്‍പ്പെടുത്തിയാണ് കരാര്‍ രൂപീകരിച്ചത്. ഈ യോഗത്തില്‍ നഗരസഭാ ഉദ്യോഗസ്ഥരും ട്രാഫിക് പോലീസും പങ്കെടുത്തിരുന്നു.
പൊളിക്കല്‍ നടപടി 45 ദിവസം കൊണ്ടു പൂര്‍ത്തീകരിക്കണമെന്നു യോഗത്തില്‍ കളക്‌ടര്‍ നിര്‍ദേശിച്ചിരുന്നു. ബസ് സ്റ്റാന്‍ഡിന്‍റെ ഉള്‍ഭാഗത്തും ആര്യാസ് റെസ്റ്റോറന്‍റിനോടു ചേര്‍ന്നുവരുന്ന കെട്ടിടവും തിരുനക്കര ക്ഷേത്രം റോഡില്‍വരുന്ന കെട്ടിടവും പകല്‍സമയങ്ങളില്‍ പൊളിക്കാമെന്നാണ് തീരുമാനം.
ലേല നടപടികള്‍ പൂര്‍ത്തിയാവാത്തതിനാല്‍ കല്പക സൂപ്പര്‍ മാര്‍ക്കറ്റ് തത്കാലം ഒഴിവാക്കാന്‍ തത്വത്തില്‍ തീരുമാനമായിട്ടുണ്ട്. ഇതു പിന്നീട് പ്രത്യേകം ലേലം ചെയ്യും.
കെട്ടിടം പൊളിക്കല്‍ ആരംഭിക്കുന്ന ദിവസം മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തും.സ്ഥലം കരാറുകാരനു കൈമാറി.