KeralaNEWS

കാഞ്ഞിരപ്പള്ളിയിലെ പ്രമുഖ ജ്വല്ലറിയില്‍ നിന്നും സ്വര്‍ണ വളകള്‍ മോഷ്ടിച്ച വീട്ടമ്മ പോലീസ് പിടിയില്‍ 

കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ പ്രമുഖ ജ്വല്ലറിയില്‍ നിന്നും സ്വര്‍ണ വളകള്‍ മോഷ്ടിച്ച വീട്ടമ്മ പോലീസ് പിടിയില്‍.റാന്നി അത്തിക്കയം സ്വദേശിനിയായ മേഴ്സിയാണ്(49) പിടിയിലായത്.

ഓഗസ്റ്റ് 28ന് രാവിലെ പത്തിന് ജ്വല്ലറിയില്‍ എത്തിയ മേഴ്സി ജീവനക്കാരുടെ കണ്ണ് വെട്ടിച്ച്‌ അഞ്ച് പവനോളം വരുന്ന രണ്ട് വളകള്‍ കൈക്കലാക്കുകയായിരുന്നു.

ഇവരുടെ രണ്ട് മക്കളും വിദേശത്താണ്. മക്കളറിയാതെ മേഴ്സി അയല്‍വാസികളില്‍ നിന്നും മൂന്ന് ലക്ഷത്തോളം രൂപ വായ്പ വാങ്ങിയിരുന്നു. ഇത് തിരിച്ചു നല്‍കുവാനാണ് മോഷണം നടത്തിയതെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു.

Signature-ad

ദൃശങ്ങള്‍ സഹിതം മോഷണ വിവരം പുറത്ത് വന്നതോടെ ഇവരെ തിരിച്ചറിഞ്ഞ നാട്ടുകാര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന്  ഇവരെ വീട്ടിലെത്തി പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: