IndiaNEWS

വേളാങ്കണ്ണി പെരുന്നാൾ: കേരളത്തിൽ നിന്നും രണ്ടു സ്പെഷൽ ട്രെയിനുകൾ കൂടി അനുവദിച്ചു

വേളാങ്കണ്ണി പെരുന്നാളിന് കൊടിയേറിയതോടെ വിശ്വാസികളുടെ ഒഴുക്കും ആരംഭിച്ചിരിക്കുകയാണ്. ആയിരക്കണക്കിന് വിശ്വാസികളാണ് ഓരോ ദിവസവും കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും വേളാങ്കണ്ണിയില്‍ എത്തിച്ചേരുന്നത്.

മാതാവിനോട് മാധ്യസ്ഥം വഹിച്ച്‌ അനുഗ്രഹം നേടാനും ആരോഗ്യമാതാവിനെ കണ്ട് പ്രാര്‍ത്ഥിക്കാനുമായി വിശ്വാസികള്‍ ഇനി വേളാങ്കണ്ണിയിലേക്ക് ഒഴുകും. ഓഗസ്റ്റ് 29ന് ആരംഭിച്ച വേളാങ്കണ്ണി പെരുന്നാള്‍  സെപ്റ്റംബര്‍ എട്ടിന് സമാപിക്കും.

കേരളത്തില്‍ നിന്നും ഏറ്റവും സുഖകരമായി വേളാങ്കണ്ണിയിലേത്തുവാനുള്ള വഴി ട്രെയിൻ തന്നെയാണ്. കെഎസ്‌ആര്‍ടിസിയ്ക്ക് വേളാങ്കണ്ണിയിലേക്ക് സ്ഥിരം സര്‍വീസും ഉണ്ട്. വേളാങ്കണ്ണി പെരുന്നാള്‍ പ്രമാണിച്ച്‌ ഇന്ത്യൻ റെയില്‍വേ രണ്ട് സ്പെഷ്യല്‍ ട്രെയിൻ സര്‍വീസുകളാണ് കേരളത്തില്‍ നിന്നും വേളാങ്കണ്ണിയിലേക്ക് നടത്തുന്നത്.

Signature-ad

തിരുവനന്തപുരം-വേളാങ്കണ്ണി ട്രെയിൻ, എറണാകുളം-വേളാങ്കണ്ണി ട്രെയിൻ എന്നിവയാണവ.ഇത് കൂടാതെ എറണാകുളം-വേളാങ്കണ്ണി (ആഴ്ചയിൽ രണ്ടു ദിവസം) റൂട്ടിൽ മറ്റൊരു ട്രെയിനുമുണ്ട്.

എറണാകുളം-വേളാങ്കണ്ണി ട്രെയിൻ (06035)

ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ 23 വരെയുള്ള എല്ലാ ശനിയാഴ്ചകളിലും എറണാകുളം-വേളാങ്കണ്ണി ട്രെയിൻ സര്‍വീസ് നടത്തും. ശനിയാഴ്ചഉച്ചയ്ക്ക് 1.10ന് എറണാകുളം ജംങ്ഷനില്‍ നിന്നാരംഭിച്ച്‌ 16 മണിക്കൂര്‍ 30 മിനിറ്റ് യാത്രയ്ക്ക് ശേഷം ഞായറാഴ്ച രാവിലെ 5.40ന് വേളാങ്കണ്ണിയില്‍ എത്തിച്ചേരും. സെപ്റ്റംബര്‍ 9, 16, 23 എന്നീ തിയതികളിലാണ് സര്‍വീസ്.

സ്ലീപ്പര്‍ എസി ത്രീ ടയര്‍ 485 രൂപ, എസി ത്രീ ടയര്‍- 1315 രൂപ, എസി ടൂ ടയര്‍-1875 എന്നിങ്ങനെയാണ് വിവിധ ക്ലാസുകളിലെ ടിക്കറ്റ് നിരക്ക്.

വേളാങ്കണ്ണി- എറണാകുളം ട്രെയിൻ (06036)

വേളാങ്കണ്ണിയില്‍ നിന്നും തിരികെ ഞായറാഴ്ചകളില്‍ വൈകിട്ട് 6.40ന് പുറപ്പെട്ട് 17 മണിക്കൂര്‍ നീണ്ട യാത്രയ്ക്കൊടുവില്‍ തിങ്കളാഴ്ച രാവിലെ 11.40ന് ട്രെയിൻ എറണാകുളം ജംങ്ഷനില്‍ എത്തിച്ചേരും. സെപ്റ്റംബര്‍ 10, 17, 24 എന്നീ തിയതികളിലാണ് സര്‍വീസ്.

സ്ലീപ്പര്‍ 485 രൂപ, എസി ത്രീ ടയര്‍- 1315 രൂപ, എസി ടൂ ടയര്‍-1875 എന്നിങ്ങനെയാണ് വിവിധ ക്ലാസുകളിലെ ടിക്കറ്റ് നിരക്ക്.

ഇത് കൂടാതെ തിങ്കള്‍, ശനി ദിവസങ്ങളില്‍ എറണാകുളം വേളാങ്കണ്ണി സര്‍വീസ് 16361- 12:35 PM-ന് പുറപ്പെട്ട് അടുത്ത ദിവസം 5:50 AM-ന് വേളാങ്കണ്ണിയില്‍ എത്തിച്ചേരും. മടക്ക യാത്രയില്‍ വേളാങ്കണ്ണി-എറണാകുളം സര്‍വീസ് 16362 വൈകിട്ട് 6.30ന് വേളാങ്കണ്ണിയില്‍ നിന്ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 12ന് എറണാകുളത്തെത്തും.

തിരുവനന്തപുരം- വേളാങ്കണ്ണി ട്രെയിൻ

തിരുവനന്തപുരത്തു നന്ന ബുധനാഴ്ചകളില്‍ സര്‍നീസ് നടത്തുന്ന വേളാങ്കണ്ണി സ്പെഷ്യല്‍ ട്രെയിൻ ആണ് 06020. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.25ന് തിരുവനന്തപുരം സെൻട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും എടുക്കുന്ന ട്രെയിൻ വ്യാഴാഴ്ച പുലര്‌‍ച്ചെ 4.00 മണിക്ക് വേളാങ്കണ്ണിയില്‍ എത്തും. 12 മണിക്കൂര്‍ 35 മിനിറ്റാണ് യാത്രാ സമയം.

സ്ലീപ്പര്‍, എസി ത്രി എക്കണോമി, എസി ത്രീ ടയര്‍, എസി ടൂ ടയര്‍ എന്ന ക്ലാസുകളാണ് ലഭ്യമായിട്ടുള്ളത്. തിരുവനന്തപുരത്തു നിന്നും വേളാങ്കണ്ണിക്ക് സ്ലീപ്പറില്‍ 435 രൂപ, എസി ത്രി എക്കണോമിയില്‍ 1110 രൂപ, എസി ത്രീ ടയര്‍1195, എസി ടൂ ടയര്‍ 1700 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.

കെഎസ്ആർടിസി പ്രതിദിന സർവീസ്

ചങ്ങനാശേരി-പഴനി-വേളാങ്കണ്ണി (കെഎസ്ആർടിസി നോൺ എസി സൂപ്പർ എക്‌സ്പ്രസ് എയർ ബസ്)  

എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് 2:30-ന് ചങ്ങനാശ്ശേരിയിൽ നിന്ന്…

കോട്ടയം, പാലക്കാട്, പഴനി, തഞ്ചാവൂർ, നാഗപട്ടണം വഴി..

പഴനിയിൽ രാത്രി 11:45-നും വേളാങ്കണ്ണിയിൽ പിറ്റേന്ന് രാവിലെ 7:30-നും എത്തും.

വേളാങ്കണ്ണിയിൽ നിന്ന് തിരികെ ഉച്ചയ്ക്ക് 2:30-ന്…

പഴനിയിൽ വൈകിട്ട് 9 മണി…

ചങ്ങനാശ്ശേരിയിൽ പിറ്റേന്ന് രാവിലെ 7:30…

ഓൺലൈൻ ബുക്കിംഗിനായി www.ksrtc.in സന്ദർശിക്കുക

Back to top button
error: