താലൂക്ക് ആശുപത്രിയില്‍ സീനിയര്‍ നഴ്സിങ് ഓഫിസറായി സേവനം ചെയ്യുന്ന കാഞ്ഞങ്ങാട് ആവിക്കരയിലെ ഷീജയാണ് മഹാബലി വേഷത്തില്‍ തിളങ്ങിയത്. ആശുപത്രിയിലെ ഓണാഘോഷത്തില്‍ മാവേലി വേഷം ചെയ്യാൻ ഷീജ മുന്നോട്ട് വരുകയായിരുന്നു.
വെട്ടിത്തിളങ്ങുന്ന വേഷഭൂഷാധികളോടൊപ്പം ആടയാഭരണങ്ങളുമായി കൊമ്ബൻ മീശയും ഓലക്കുടയുമായി വേഷ പ്രഛന്നയായെത്തിയ ഷീജയെ ആരും തിരിച്ചറിഞ്ഞില്ല. ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഡോക്ടര്‍മാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഓണാശംസകള്‍ നേര്‍ന്ന് ഷീജ മടങ്ങിയതോടെയാണ് ആളുകൾക്ക് ആളെ പിടികിട്ടിയത്.
മുമ്ബ് കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലെ ക്രിസ്മസ് ആഘോഷത്തില്‍ ക്രിസ്മസ് അപ്പൂപ്പൻ വേഷത്തില്‍ തിളങ്ങിയ പാരമ്ബര്യവുമായാണ് നീലേശ്വരം താലൂക്ക് ആശുപതിയിലും വേറിട്ട മാവേലി വേഷത്തില്‍ ആളുകളെ വിസ്മയിപ്പിച്ചത്.ഭര്‍ത്താവ് രവിചന്ദ്രൻ ടെലിഫോണ്‍ എക്സ്ചേഞ്ച് ജീവനക്കാരനാണ്. അമല്‍, ആദിത്യ എന്നിവര്‍ മക്കളാണ്.