NEWSPravasi

ഫുജൈറയില്‍ അതിശക്തമായ മഴയും ആലിപ്പഴ വർഷവും

ഫുജൈറ: യുഎഇയിലെ ഫുജൈറയില്‍ ഇടിയോടൊപ്പം അതിശക്തമായ മഴയും ആലിപ്പഴ വർഷവും.കൂടാതെ 12-15 മീറ്റര്‍ വ്യാസമുള്ള  മിനി ടൊര്‍ണാഡോ ചുഴലിക്കാറ്റും വീശിയതായി റിപ്പോര്‍ട്ടുണ്ട്‌.
ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. 15 മിനിറ്റോളം ഇത് നീണ്ടു നിന്നു. സമൂഹ മാധ്യമങ്ങളില്‍ ഇതിന്റെ ചിത്രങ്ങള്‍ വൈറലാണ്.

ഇടിമിന്നലില്‍ നിന്ന് ഭൂമിയിലേക്ക് വ്യാപിക്കുന്ന വായുവിനെ ഭ്രമണം ചെയ്യുന്ന ചുഴലികാറ്റാണ് ടൊര്‍ണാഡോ. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍, അല്‍ ഐനില്‍ ഒരു മിനി ടൊര്‍ണാഡോ കാണപ്പെട്ടിരുന്നു.

Back to top button
error: