IndiaNEWS

ജോലിയില്‍നിന്ന് പിരിച്ചുവിടപ്പെട്ട കണ്ടക്ടര്‍ ട്രെയിനിനുമുന്നില്‍ ചാടി മരിച്ചു

ബറേലി: യാത്രക്കാര്‍ക്ക് നമസ്കരിക്കാൻ രണ്ട് മിനിറ്റ് ബസ് നിര്‍ത്തിക്കൊടുത്തതിന്റെ പേരില്‍ ജോലിയില്‍നിന്ന് പിരിച്ചുവിടപ്പെട്ട കണ്ടക്ടര്‍ ട്രെയിനിനുമുന്നില്‍ ചാടി മരിച്ചു.ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം.

യുപി സ്റ്റേറ്റ് ട്രാൻസ്‌പോര്‍ട്ട് ബസിലെ കണ്ടക്ടര്‍ മോഹിത് യാദവി(32)നെയാണ് റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടത്. ഞായറാഴ്ച രാത്രി കാണാതായ ഇദ്ദേഹത്തെ തിങ്കളാഴ്ചയാണ് മെയിൻപുരിയില്‍ വീടിന് സമീപത്തെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടത്.

Signature-ad

 മെയിൻപുരി ഗിരോര്‍ പൊലീസ് പരിധിയിലുള്ള നഗ്ല ഖുഷാലി സ്വദേശിയാണ് മോഹിത്. എട്ട് വര്‍ഷത്തിലേറെയായി യു.പി.എസ്.ആര്‍.ടി.സിയില്‍ കരാര്‍ ജീവനക്കാരനാണ്. 17,000 രൂപ മാസശമ്ബളം ഉണ്ടായിരുന്ന മോഹിതിനെ ജൂണ്‍ അഞ്ചിനാണ് സര്‍വിസില്‍നിന്ന് പിരിച്ചുവിട്ടത്. ബസിന്റെ ഡ്രൈവറെയും സസ്പെൻഡ് ചെയ്തിരുന്നു.

Back to top button
error: