FoodNEWS

ദഹനത്തിന് അത്യുത്തമം; ഓണത്തിന് വിളമ്ബാം ഇടുക്കിക്കാരുടെ സ്പെഷ്യല്‍ ഇഞ്ചി തീയല്‍

ട്ടുമിക്ക എല്ലാ വിഭവങ്ങളിലും ഇഞ്ചി ഉപയോഗിക്കാറുണ്ട്.ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള പ്രതിവിധിയാണ് ഇഞ്ചി. ശരീരഭാരം കുറയ്‌ക്കാനും ഹൃദ്രോഗ സാദ്ധ്യതകളെ കുറയ്‌ക്കാനും ഇഞ്ചിക്ക് കഴിയും.

ഇത്രയധികം ഗുണങ്ങളുള്ള ഇഞ്ചി വെച്ചുള്ള ഒരു തീയല്‍ ആയാലോ ഓണത്തിന്? വളരെ ചുരുങ്ങിയ സമയം കൊണ്ട് തയ്യാറാക്കാവുന്ന സ്വാദിഷ്ടമായ ഹൈറേഞ്ചുകാരുടെ സ്പെഷൽ ഇഞ്ചി തീയല്‍ തയ്യാറാക്കാം.

ആവശ്യമായ ചേരുവകള്‍

Signature-ad

1) ഇഞ്ചി – ഒരു കപ്പ്
2) തേങ്ങ- ഒരെണ്ണം
3) മഞ്ഞള്‍പ്പൊടി-ഒരു ടീസ്പൂണ്‍
4) മുളകുപ്പൊടി-ഒരു ടീസ്പൂണ്‍
5) മല്ലിപ്പൊടി-അര ടീസ്പൂണ്‍
6) ഉപ്പ്
7) കറിവേപ്പില
8) വെളിച്ചെണ്ണ
9) വാളംപുളി

10) കടുക്

തയ്യാറാക്കുന്ന വിധം

ഇഞ്ചി കനം കുറച്ച്‌ വട്ടത്തില്‍ അരിഞ്ഞ് വറുത്തെടുക്കുക. വെളിച്ചെണ്ണ ഒഴിച്ച്‌ തേങ്ങ വറുത്തെടുക്കുക. തേങ്ങ ബ്രൗണ്‍ കളറായി വരുമ്ബോള്‍ ഇതിലേക്ക് മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, മുളകുപ്പൊടി എന്നിവ ചേര്‍ത്ത് വറുക്കുക. തുടര്‍ന്ന് ഇത് മിക്‌സിയില്‍ വെള്ളം ചേര്‍ക്കാതെ അരച്ചെടുക്കുക.

പാനില്‍ എണ്ണ ഒഴിച്ച്‌ കടുക് താളിക്കുക. ഇതിലേക്ക് വറുത്തു വെച്ചിരിക്കുന്ന ഇഞ്ചി ചേര്‍ക്കുക. ഇത് ചൂടായി വരുമ്ബോള്‍ കറിവേപ്പില ചേര്‍ക്കുക. തുടര്‍ന്ന് ഇതിലേക്ക് അരച്ച്‌ വെച്ചിരിക്കുന്ന തേങ്ങ ചേര്‍ത്തുകൊടുക്കുക. ഇതിലേക്ക് പുളി വെള്ളം കൂടി ചേര്‍ത്ത് തിളപ്പിക്കുന്നതോടെ ഇഞ്ചി തീയല്‍ റെഡി.

Back to top button
error: