KeralaNEWS

ഗർഭിണിയായ ഭാര്യയോടൊപ്പം യാത്ര ചെയ്യുന്നതിനിടെ ഓടിക്കൊണ്ടിരുന്ന ബസ്സിൽ നിന്ന് തെറിച്ചു വീണ യുവാവിന്  ദാരുണാന്ത്യം 

തിരുവനന്തപുരം: ഗർഭിണിയായ ഭാര്യയോടൊപ്പം യാത്ര ചെയ്യുന്നതിനിടെ ഓടിക്കൊണ്ടിരുന്ന ബസ്സിൽ നിന്ന് തെറിച്ചു വീണ യുവാവിന്  ദാരുണാന്ത്യം.ആലംകോട് കടവിളയിലാണ് സംഭവം .നഗരൂർ കോട്ടയ്ക്കൽ വിശാൽ വിലാസത്തിൽ
ദേവരാജ് (39) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെ ആലംകോട് കിളിമാനൂർ
റോഡിൽ കടവിളയിലാണ് സംഭവം. കിളിമാനൂർ ഭാഗത്തേക്ക്‌ പോയ ഷിബിൻ ബസ്സിൽ
നിന്നാണ് യാത്രക്കാരനായ ദേവരാജൻ റോഡിലേക്ക് തെറിച്ചു വീണത്.ഗർഭിണിയായ ഭാര്യയെ ആശുപത്രിയിൽ കൊണ്ടുപോയിട്ട് വീട്ടിലേക്ക് മടങ്ങവേയാണ്
അപകടം.
കടവിള വളവിൽ വെച്ച് ബസ്സിൽ നിന്ന് റോഡിലേക്ക് തെറിച്ചു വീണ ദേവരാജന്റെ
തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു.സംഭവത്തിൽ നഗരൂർ പോലീസ് കേസെടുത്തിട്ടുണ്ട്.

Back to top button
error: