എത്ര കഷ്ടപ്പെട്ട് അഭിനയിച്ചാലും ഡിപ്രഷൻ സ്റ്റാർ എന്നൊക്കെയുള്ള ടാഗ് കാണുമ്പോൾ വിഷമം തേന്നാറുണ്ടെന്ന് ഷെയ്ൻ നിഗം. ഫിസിക്കൽ എഫേർട്ടുള്ള സിനിമകൾ ചെയ്യുന്നതാണ് തനിക്ക് നല്ലതെന്ന് തോന്നിയിട്ടുണ്ടെന്നും ഷെയ്ൻ പറയുന്നു. സിനിമ പ്രേക്ഷകർക്ക് നൽകുന്ന മെസേജ് എന്താണ് എന്നാണ് ആദ്യമൊക്കെ നോക്കിയിരുന്നത്. ഇപ്പോൾ ആളുകൾക്ക് പുതുതായി എന്ത് കൊടുക്കാൻ പറ്റും എന്നാണ് നോക്കുന്നതെന്നും ഷെയ്ൻ നിഗം കൂട്ടിച്ചേർത്തു. തന്റെ പുതിയ ചിത്രമായ ആർഡിഎക്സിന്റെ പ്രമോഷൻ അഭിമുഖത്തിൽ ആയിരുന്നു നടന്റെ പ്രതികരണം.
“ഫിസിക്കല്‍ എഫേര്‍ട്ടുള്ള സിനിമായാണ് എനിക്ക് ചെയ്യാൻ കുറച്ചു കൂടി നല്ലതെന്ന് തോന്നു. മറ്റേത് നമ്മളെ നന്നായി ഉള്‍വലിക്കും. പുറത്തേക്ക് ഇറങ്ങനോ ആള്‍ക്കാരെ കാണാനോ തോന്നാത്ത അവസ്ഥയായുണ്ടാകും. അങ്ങനെയൊക്കെ ചെയ്യുമ്പോള്‍ ആ പടത്തിനും ആ സിറ്റുവേഷന്‍സിനും ഓക്കെ ആണ്. എന്തൊക്കെ പറഞ്ഞാലും സിനിമ ജനങ്ങള്‍ക്ക് എന്റര്ടെയ്ന്മെന്റ് ആയിരിക്കണം. നമ്മള് എത്ര എഫേര്‍ട്ട് എടുത്താലും ആളുകള്‍ നല്ലത് പറഞ്ഞാലും പ്രേക്ഷകര്‍ക്ക് വേണ്ടത് സന്തോമുള്ള പടങ്ങളാണ്. ഒരുപാട് എഫേര്‍ട്ട് എടുത്തിട്ടും ആളുകള്‍ ശ്രദ്ധില്ലല്ലോ എന്ന് തോന്നിയിട്ടുണ്ട്. ഒരു പക്ഷേ അങ്ങനെ ചിന്തിക്കാന്‍ പാടില്ലായിരിക്കും. എന്നാലും ഡിപ്രഷൻ സ്റ്റാര്‍ എന്നൊക്കെ ചില ടാഗ് കാണുമ്പോൾ, ഇത്രയൊക്കെ കഷ്ടപ്പെട്ട് ഉറക്കമൊഴിച്ച് അഭിനയിച്ചിട്ടും, ആളുകള്‍ ഭയങ്കര സില്ലിയായി പറയുമ്പോഴും വിഷമം തോന്നും. ചിലപ്പോൾ അതൊക്കെ ഇതിന്റെ ഭാഗമായിരിക്കാം”, എന്നാണ് ഷെയ്ൻ പറയുന്നത്.
അതേസമയം, ഷെയ്നിനൊപ്പം ആന്റണി വർഗീസ്, നീരജ് മാധവ് തുടങ്ങിയവർ അഭിനയിച്ച ആർഡിഎക്സിന് വൻ പ്രേക്ഷക പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈ ഓണം ചിത്രം കൊണ്ടുപോയെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്. നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ആദർശ് സുകുമാരനും ഷബാസ് റഷീദും ചേർന്നാണ്.