കൊച്ചി:എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍, സ്റ്റാഫ് നഴ്സ്, ഫിസിഷ്യൻ അസിസ്റ്റന്റ് തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നതിനായി വാക്-ഇൻ-ഇൻറര്‍വ്യൂ സെപ്റ്റംബര്‍ 4 ന് രാവിലെ 11 ന് നടത്തും.
താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ അഭിമുഖത്തിന് സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ പകര്‍പ്പ് സഹിതം ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ ഹാജരാകണം.
ഡോക്ടര്‍ :- യോഗ്യത എം.ബി.ബി.എസ്, വിത്ത് ടിസിഎംസി രജിസ്ട്രേഷൻ.
സ്റ്റാഫ് നഴ്സ് : – ബി.എസ്.സി നഴ്സിംഗ്/ജിഎൻഎം, വിത്ത് നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷൻ.
ഫിസിഷ്യൻ അസിസ്റ്റന്റ് :- യോഗ്യത അംഗീകൃത സര്‍വകലാശാലകളില്‍ നിന്നുളള ബി.എസ്.സി ഇൻ ഫിസിഷ്യൻ അസിസ്റ്റ്ൻറ് കോഴ്സ് അല്ലെങ്കില്‍ ലൈഫ് സയൻസിലുളള ഡിഗ്രി/ഡിപ്ലോമ, കാര്‍ഡിയോളജിയില്‍ ഫിസിഷ്യൻ അസിസ്റ്റൻറായി പ്രവൃത്തി പരിചയം.