KeralaNEWS

വണ്ടിപ്പെരിയാറിലെ മുഴുവൻ മത്സ്യ – മാംസ വ്യാപാര സ്ഥാപനങ്ങളും അടച്ചു പൂട്ടി

ഇടുക്കി:വണ്ടിപ്പെരിയാര്‍ ടൗണില്‍ ലൈസൻസ് ഇല്ലാതെ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന മുഴുവൻ മത്സ്യ – മാംസ വ്യാപാര സ്ഥാപനങ്ങളും അടച്ചു പൂട്ടി.തദ്ദേശ ഭരണ ഓംബുഡ്സ്മാന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി.
ചങ്ങനാശ്ശേരി സ്വദേശിനി ഷീജാ നിഷാദ് കഴിഞ്ഞ ദിവസം വണ്ടിപ്പെരിയാറിലെ ഒരു മാംസ വ്യാപാര സ്ഥാപനത്തില്‍ നിന്ന് മാംസം വാങ്ങിയിരുന്നു. ഇത് കഴിച്ചതിനെ തുടന്ന് ഷീജക്ക് അസ്വസ്ഥത അനുഭവപ്പെടുകയും ചുണ്ടും നാക്കും പൊട്ടുകയും ചെയ്തു.

തുടര്‍ന്ന് ഇവര്‍ വണ്ടിപ്പെരിയാര്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യ – മാംസ സ്ഥാപനങ്ങള്‍ക്ക് ലൈസൻസ് ഉണ്ടോ എന്ന് വിവരാവകാശ പ്രകാരം അന്വേഷിച്ചു. പഞ്ചായത്തിലെ മുപ്പതോളം മത്സ്യ – മാംസ വ്യാപാര സ്ഥാപനങ്ങള്‍ ലൈസൻസ് ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് മറുപടി കിട്ടിയത്.

ഇതനുസരിച്ച്‌ ഷീജാ നിഷാദ് പഞ്ചായത്ത് ഓംബുഡ്സ്മാന് പരാതി നല്‍കുകയായിരുന്നു.തുടർന്നാണ് നടപടി.

Back to top button
error: