KeralaNEWS

വനിതാ ഡോക്ടറെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിൽ ദുരൂഹത

പാലക്കാട്:തൃത്താല മേഴത്തൂരില്‍ യുവ ഡോക്ടറെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.മേഴത്തൂര്‍ മേലേപ്പുറത്ത് വിനോദ് മേനോന്റെ ഭാര്യയും യുട്യൂബറുമായ ഋതിക മണിശങ്കര്‍ (32) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രി ഋതികയെ വീട്ടിനുള്ളില്‍ ശുചിമുറിക്കകത്ത് തോര്‍ത്തുമുണ്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് വിവരം. പെരിങ്ങോട് സ്വകാര്യ ചികിത്സാ കേന്ദ്രത്തില്‍ ആയുര്‍വേദ ഡോക്ടറായി പ്രവര്‍ത്തിക്കുകയായിരുന്നു. മക്കള്‍: മിത്രന്‍, ബാല.

Signature-ad

ഉന്നത പഠനം തുടരാനാവാത്തതിന്റെ മനോവിഷമത്തിലായിരുന്നു ഋതികയെന്ന് ഭർത്താവ് ഉൾപ്പടെയുള്ളവർ പറയുന്നു.അതേസമയം ഋതികയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിട്ടുണ്ട്.

Back to top button
error: