മലപ്പുറം:കളിക്കുന്നതിനിടെ കല്ലിടിഞ്ഞ് ദേഹത്തേക്ക് വീണ് നാലുവയസുകാരിക്ക് ദാരുണാന്ത്യം. കൂനോള്‍മാട് ചമ്മിണിപ്പറമ്ബ് കാഞ്ഞിരശ്ശേരി പോക്കാട്ട് വിനോദ്-രമ്യ ദമ്ബതികളുടെ മകള്‍ ഗൗരി നന്ദയാണ് മരിച്ചത്.
വീടിന് സമീപം കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ ഗൗരി നന്ദയുടെ ദേഹത്തേക്ക് കല്ല് വീഴുകയായിരുന്നു. അടുക്കി വച്ച കല്ലില്‍ ചവിട്ടി കയറാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം.ഗുരുതര പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൂനോള്‍മാട് എ.എം.എല്‍.പി സ്കൂളിലെ എല്‍കെജി വിദ്യാര്‍ഥിനിയായിരുന്നു.