തിരുവനന്തപുരം:60 വയസു മുതല്‍ പ്രായമുള്ള സംസ്ഥാനത്തെ പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് മുഖ്യമന്ത്രിയുടെ ഓണസമ്മാനമായി ആയിരം രൂപ.പട്ടിക വര്‍ഗ വിഭാഗത്തില്‍പെട്ട 55,781 പേര്‍ക്കാണ് ഓണക്കാലത്ത് തുക ലഭിക്കുക.
ഇതിനായി 5,57,81,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിച്ചിട്ടുണ്ട്.അതേസമയം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ കോട്ടയം ജില്ലയിലെ ഉപഭോക്താക്കള്‍ക്ക് നിലവില്‍ തുക ലഭിക്കില്ല. മാതൃകാ പെരുമാറ്റച്ചട്ടം പിൻവലിക്കുന്ന മുറയ്ക്ക് കോട്ടയം ജില്ലയില്‍ ഉള്ളവര്‍ക്ക് തുക അനുവദിക്കും.