KeralaNEWS

വി. അജിത്തിനെ പത്തനംതിട്ട പൊലീസ് ചീഫായി നിയമിച്ചു

പത്തനംതിട്ട:തിരുവനന്തപുരം ഡി.സി.പി ആയിരുന്ന വി. അജിത്തിനെ പത്തനംതിട്ട പൊലീസ് ചീഫായി നിയമിച്ചു. അടുത്തയാഴ്ച ചുമതലയേല്‍ക്കും.

നേരത്തെ സി.ഐ ആയും ഡിവെെ. എസ്.പി ആയും ജില്ലയില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.കൊല്ലം സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി ആയിരിക്കെ പത്തനംതിട്ടയിലെ പ്രമാദമായ ഷാര്‍ജ സെക്സ് റാക്കറ്റ് കേസിന്റെ അന്വേഷണച്ചുമതല വഹിച്ചിരുന്നു.വര്‍ക്കല സ്വദേശിയാണ് .

പത്തനംതിട്ട പൊലീസ് ചീഫായിരുന്ന സ്വപ്നില്‍ മധുകര്‍ മഹാജൻ എൻ. ഐ.എയില്‍ നിയമിതനായതിനെ തുടര്‍ന്ന്  കോട്ടയം പൊലീസ് ചീഫിനായിരുന്നു ജില്ലയുടെ താത്കാലിക ചുമതല.

Back to top button
error: