KeralaNEWS

രാജധാനി എക്‌സ്പ്രസിന്  കാഞ്ഞങ്ങാട് വച്ചും വന്ദേ ഭാരത് എക്സ്പ്രസിന് പരപ്പനങ്ങാടിക്ക് അടുത്ത് വച്ചും കല്ലേറ്

കണ്ണൂർ:സംസ്ഥാനത്ത് ട്രെയിനുകള്‍ക്ക് നേരെ ആക്രമണം തുടര്‍ക്കഥയാകുന്നു. രാജധാനി എക്‌സ്പ്രസിന് നേരെ കാഞ്ഞങ്ങാട് വച്ചും വന്ദേ ഭാരത് എക്സ്പ്രസിന് നേരെ പരപ്പനങ്ങാടിക്ക് അടുത്ത് വച്ചും കല്ലേറുണ്ടായി.

ഇന്ന് വൈകുന്നേരം 3.40 ഓടെയാണ് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന രാജധാനി എക്‌സ്പ്രസിന് നേരെ കല്ലേറുണ്ടായത്. കല്ലേറില്‍ കോച്ചിന്റെ ഗ്ലാസ് പൊട്ടിയെങ്കിലും ആര്‍ക്കും പരുക്കേറ്റിട്ടില്ല. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനും കുശാല്‍ നഗര്‍ റെയില്‍വേ ഗേറ്റിനും ഇടയില്‍ വച്ചാണ് കല്ലേറുണ്ടായത്.

വന്ദേ ഭാരത് ട്രെയിനിനു മലപ്പുറം താനൂരിനും പരപ്പനങ്ങാടിക്കും ഇടയില്‍ വച്ചാണ് കല്ലേറ് ഉണ്ടായത്. ഗ്ലാസിന് വിള്ളലുണ്ടായി.ആര്‍ക്കും പരുക്കില്ല. തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്നു വന്ദേ ഭാരത് എക്‌സ്പ്രസ്. രണ്ട് സംഭവങ്ങളിലും റെയില്‍വെ പോലീസ് കേസെടുത്തിട്ടുണ്ട്.

Signature-ad

കണ്ണൂരില്‍ ആഗസ്റ്റ് 16ന് ഞായറാഴ്ച്ച വൈകുന്നേരം ട്രെയിനുകള്‍ക്ക് നേരെ കല്ലെറിഞ്ഞ കേസില്‍ ഒരാള്‍ അറസ്റ്റിലായിരുന്നു. ഒഡീഷ സ്വദേശി സര്‍വേശാണ് പിടിയിലായത്. നേത്രാവതി, ചെന്നൈ എക്സ്പ്രസ് ട്രെയിനുകള്‍ക്കുനേരെയായിരുന്നു ആക്രമണം.

Back to top button
error: