ഹൈദരാബാദ്:ബാങ്കിനുള്ളില്‍ വെച്ച് കീടനാശിനി കുടിച്ച് ബാങ്ക് മാനേജര്‍ ജീവനൊടുക്കി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വാങ്കിടി മണ്ഡല്‍ ശാഖാ മാനേജറായിരുന്ന ബാനോത്ത് സുരേഷ് (35) ആണ് മരിച്ചത്.
തെലങ്കാനയിലെ കുമരം ഭീം ആസിഫബാദ് ജില്ലയിലായിരുന്നു സംഭവം.ജോലി സംബന്ധമായ സമ്മര്‍ദം കാരണമാണ് ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു.സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.
സുരേഷിന് ഭാര്യ പ്രിയങ്കയ്ക്കൊപ്പം നാല് വയസായ മകനുമുണ്ട്. ജോലി സംബന്ധമായി കടുത്ത മാനസിക സമ്മര്‍ദം അനുഭവിക്കുന്നതായും രണ്ട് പേരുടെ ജോലിയാണ് താന്‍ ഒറ്റയ്ക്ക് ചെയ്യുന്നതെന്നും സുരേഷ് തന്നോട് പറഞ്ഞിരുന്നുവെന്ന് പ്രിയങ്ക വെളിപ്പെടുത്തി. ചിന്തഗുഡ സ്വദേശിയായ സുരേഷിന് ഒരു വര്‍ഷം മുമ്ബാണ് വാങ്കിടി ശാഖയുടെ മാനേജറായി സ്ഥലം മാറ്റം ലഭിച്ചത്.