ലക്നൗ: ഉത്തർപ്രദേശിൽ കുറ്റകൃത്യങ്ങളുടെ എണ്ണം കുറയ്ക്കാന്‍ പഞ്ചാംഗം ഉപയോഗിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി പോലീസ് മേധാവി.
കുറ്റകൃത്യങ്ങള്‍ നടക്കാന്‍ സാധ്യതയുള്ള സമയം പഞ്ചാംഗം നോക്കി മനസ്സിലാക്കണമെന്നും അത് അനുസരിച്ച് വേണ്ട മുന്‍കരുതലെടുക്കണമെന്നുമാണ് ഡി.ജി.പി. പോലീസുകാർക്ക് നിർദ്ദേശം നല്‍കിയത്.
അമാവാസിയ്ക്ക് ഒരാഴ്ച മുമ്ബും ഒരാഴ്ചയ്ക്ക് ശേഷവുമുള്ള രാത്രിയില്‍ നിരവധി കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുവെന്നും എല്ലാ മാസവും പഞ്ചാഗം നോക്കി ഇവ തടയാനുള്ള മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഡി.ജി.പി. പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. അന്നത്തെ ദിവസം രാത്രി പട്രോളിങ് കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ നിരീക്ഷിക്കണമെന്നും കൃത്യമായ മുന്‍കരുതലെടുത്ത് അവ നിയന്ത്രിക്കണമെന്നും നിര്‍ദ്ദേശത്തിലുണ്ട്.