IndiaNEWS

ആര്‍എസ്‌എസ് മാതൃകയില്‍ സംഘടന രൂപീകരിക്കാനുള്ള നീക്കങ്ങളുമായി മുസ്ലീം വിഭാഗം 

റൂർക്കി:ആര്‍എസ്‌എസ് മാതൃകയില്‍ സംഘടന രൂപീകരിക്കാനുള്ള നീക്കങ്ങളുമായി ഉത്തരേന്ത്യയിൽ മുസ്ലീം വിഭാഗം.രാഷ്‌ട്രീയ സ്വയംസേവക സംഘത്തെപ്പോലെ ശാഖകള്‍ നടത്താനും ആയുധപരിശീലനം നേടാനുമാണ് തീരുമാനം.

എല്ലാ വെള്ളിയാഴ്ചയും മുസ്ലീം നാഷണല്‍ ഫോറം ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിപാടി സംഘടിപ്പിക്കും അതില്‍ യുവാക്കള്‍ക്കായി ആര്‍ എസ് എസ് മാതൃകയില്‍ പ്രത്യേക പരിപാടികളും നടത്തും.

Signature-ad

യോഗയും വ്യായാമവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജുമുഅ നമസ്‌കാരത്തിന് ശേഷം ഈ പരിപാടി ആരംഭിക്കുമെന്നും ആദ്യം ഹരിദ്വാറിലും റൂര്‍ക്കിയിലും  അതിനുശേഷം എല്ലാ ജില്ലയിലും ഇത് പതിവായി നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

Back to top button
error: