IndiaNEWS

നാലു ലക്ഷം രൂപക്ക് വില്‍ക്കാനുള്ള ശ്രമം പരാജയപ്പെട്ടു;11 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ പിതാവ് കൊന്നു

ഗുവാഹത്തി: നാലു ലക്ഷം രൂപക്ക് വില്‍ക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനു പിന്നാലെ 11 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ പിതാവ് കൊന്നു.അസാമിലെ ബജാലി ജില്ലയിലാണ് ദാരുണ സംഭവം.

സംഭവത്തിൽ കുഞ്ഞിന്റെ പിതാവായ ദൂബി മലിപാര സ്വദേശിയായ നിരഞ്ജൻ മലക്കറി (35) നെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.കുഞ്ഞിനെ വില്‍ക്കാൻ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച ഡോക്ടര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. നാല് ലക്ഷം രൂപക്ക് കുഞ്ഞിനെ വില്‍ക്കാമെന്ന് നിരഞ്ജൻ പ്രദേശത്തെ ദമ്ബതികള്‍ക്ക് വാക്കു നല്‍കിയിരുന്നു. കുഞ്ഞ് ജനിച്ച ആശുപത്രിയിലെ ഡോക്ടര്‍ ദിഗാന്തയാണ് ഇതിന് ഒത്താശ ചെയ്തത്.

Signature-ad

കുഞ്ഞ് ജനിച്ച ആഗസ്റ്റ് ഏഴിന് തന്നെ പിതാവ് വില്‍ക്കാൻ ശ്രമിച്ചെങ്കിലും ബന്ധുക്കള്‍ തടഞ്ഞതോടെ ഇയാള്‍ കുഞ്ഞുമായി കടന്നു കളഞ്ഞു. ബന്ധുക്കള്‍ കുഞ്ഞിനെ കാണാനില്ലെന്ന് കാണിച്ച്‌ പൊലീസില്‍ പരാതി നല്‍കി. ഇതിനിടെ നിരഞ്ജൻ തന്നെ ആശുപത്രിയിലേക്ക് വിളിച്ച്‌ കുഞ്ഞ് മരിച്ചതായി അറിയിക്കുകയായിരുന്നു. കുഞ്ഞിനെ സംസ്‌കരിച്ചതെവിടെയാണെന്നും ഇയാള്‍ വെളിപ്പെടുത്തി. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ വിവരമറിയിക്കുകയും ബിസനാല നദിക്ക് സമീപത്ത് നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.ഡോക്ടർ ദിഗാന്ത ഒളിവിലാണ്.

Back to top button
error: