KeralaNEWS

രമേശ് ചെന്നിത്തലയെ തഴഞ്ഞു; പകരം ശശി തരൂർ

ന്യൂഡൽഹി:കേരളത്തില്‍നിന്നുള്ള മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയെ തഴഞ്ഞ് കോണ്‍ഗ്രസിന്റെ പുതിയ പ്രവര്‍ത്തകസമിതി.ശശി തരൂര്‍ പ്രവര്‍ത്തകസമിതിയില്‍ ഇടംനേടിയപ്പോള്‍ ചെന്നിത്തല ക്ഷണിതാവായിമാത്രം തുടരും.

കേരളത്തില്‍നിന്ന് എ കെ ആന്റണി, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എന്നിവരുടെ പ്രവര്‍ത്തകസമിതി അംഗത്വം നിലനിര്‍ത്തി. കൊടിക്കുന്നില്‍ സുരേഷും പ്രത്യേക ക്ഷണിതാവാണ്. പ്രായാധിക്യംമൂലം സജീവ രാഷ്ട്രീയത്തില്നിന്ന് അകന്നുനില്ക്കുന്ന ആന്റണിയെ നിലനിര്‍ത്തുകയും താരതമ്യേന ജൂനിയറായ ശശി തരൂരിനെ ഉള്‍പ്പെടുത്തുകയും ചെയ്തപ്പോഴാണ് 19 വര്‍ഷംമുമ്ബ് പ്രവര്‍ത്തകസമിതി ക്ഷണിതാവായ രമേശ് ചെന്നിത്തലയെ സ്ഥിരാംഗത്വം നല്‍കാതെ തഴഞ്ഞത്.

Signature-ad

കേരളത്തില്‍നിന്നുള്ള പ്രവര്‍ത്തകസമിതി അംഗമായിരുന്ന ഉമ്മൻചാണ്ടി അന്തരിച്ച സാഹചര്യത്തില്‍ പകരമായി ചെന്നിത്തലയെ ഉള്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചു തോറ്റ തരൂരിനെയാണ് നേതൃത്വം പരിഗണിച്ചത്.

Back to top button
error: