KeralaNEWS

കണ്ണൂരില്‍ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു

കണ്ണൂർ: തളാപ്പില്‍ മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു.ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്.
ബൈക്ക് യാത്രക്കാരായ മനാഫ്, ലത്തീഫ് എന്നിവരാണ് മരിച്ചത്. കാസര്‍കോഡ് കുട്‌ലു സ്വദേശികളാണിവര്‍. അപകടത്തിന് തൊട്ടുപിന്നാലെ ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഇന്ന് പുലർച്ചെ നടന്ന മറ്റ് രണ്ട് അപകടങ്ങളിൽ കൊല്ലം ചുങ്കത്തറയില്‍ കാര്‍ തല കീഴായി മറിഞ്ഞ് പ്ലസ് ടു വിദ്യാര്‍ഥി സീഷാനും (19) കോഴിക്കോട് ഓര്‍ക്കാട്ടേരി പെട്രോള്‍ പമ്ബിനടുത്ത് പിക്കപ് വാനും കാറും കൂട്ടിയിടിച്ച്‌ എടച്ചേരി തലായി ജിയാദും (29) മരിച്ചു.

Back to top button
error: