CrimeNEWS

‘ഗാന്ധിയന്‍ മാര്‍ഗം വെടിഞ്ഞ് ഞാന്‍ ഹിംസയിലേക്ക്’; ജില്ലാ ലോട്ടറി ഓഫീസ് അടിച്ചുതകര്‍ത്ത് യുവാവിന്റെ പരാക്രമം

പത്തനംതിട്ട: ലോട്ടറി ജില്ലാ ഓഫീസില്‍ യുവാവിന്റെ അതിക്രമം. ലോട്ടറി ഏജന്റ് എന്ന് അവകാശപ്പെട്ട് എത്തിയ ആള്‍ ഓഫീസിലെ ഉപകരണങ്ങള്‍ എറിഞ്ഞുടച്ചു. സംഭവത്തില്‍ നാരങ്ങാനം സ്വദേശി വിനോദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലായിരുന്നു യുവാവിന്റെ പരാക്രമം.

”നൂറ് രൂപ പോലും ഗ്യാരന്റി ലോട്ടറിവകുപ്പ് ഏജന്റുമാര്‍ക്ക് നല്‍കുന്നില്ല. ലോട്ടറിയുടെ പേര് പറഞ്ഞ് സാധാരണക്കാരെ കബളിപ്പിക്കുകയാണ്, സത്യാവസ്ഥ എല്ലാവരും മനസിലാക്കണം. ഗാന്ധിയന്‍ മാര്‍ഗം വെടിഞ്ഞ് ഹിംസയിലേക്ക് നീങ്ങുന്നു. എന്റെ പേര് വിനോദ്”- എന്ന് പറഞ്ഞായിരുന്നു യുവാവിന്റെ പരാക്രമം. ഇതിന്റെ വീഡിയോയും പുറത്തുവന്നു.

Signature-ad

പത്തനംതിട്ട മിനിസിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടിലാണ് ജില്ലാ ലോട്ടറി ഓഫീസ് പ്രവര്‍ത്തിക്കുന്നത്. പ്രതി വിനോദ് ഷര്‍ട്ട് ധരിക്കാതെ കാക്കി കൈലിമുണ്ടാണ് മാത്രമാണ് ധരിച്ചിരുന്നത്. ഓഫീസ് കത്തിക്കാനാണ് വരുന്നതെന്ന് പറഞ്ഞായിരുന്നു ലോട്ടറി ഓഫീസിലേക്ക് കയറിവന്നത്.

എത്തിയപാടെ ഓഫീസിലെ പ്രിന്റര്‍ എറിഞ്ഞുടച്ചു. പിന്നീട് കംപ്യൂട്ടറിന്റെ ഡെസ്‌ക് ടോപ്പ് അടിച്ചുതകര്‍ത്തു. അതിനിടെ ഓഫീസിലെത്തിയ മറ്റൊരാള്‍ ഇയാളെ തടയുന്നത് വീഡിയോയില്‍ കാണം. ആദ്യം ഇംഗ്ലീഷിലാണ് സംസാരിക്കുന്നതെങ്കിലും പിന്നീട് മലയാളത്തില്‍ സംസാരിച്ചാണ് ഓഫിസിലെ ജീവനക്കാരോട് തട്ടിക്കയറിയത്. വിവരം അറിഞ്ഞ് പത്തനംതിട്ട പൊലീസ് സ്ഥലത്തെത്തി പ്രതിയെ എത്തി കസ്റ്റഡിയിലെടുത്തു.

 

 

 

Back to top button
error: