ആകെ 2,984 പില്ലറുകളാണ് തയ്യാറാക്കുന്നത്. ഒരു തൂണ് സ്ഥാപിക്കാന്‍ ഭൂമിക്കടിയില്‍ 1.20 മീറ്റര്‍ അകലത്തില്‍ എട്ടു പില്ലറുകളാണു വേണ്ടത്.35 തൂണുകള്‍ സ്ഥാപിക്കാനുള്ള 280 പില്ലറുകളുടെ നിര്‍മാണമാണു പൂര്‍ത്തിയായത്. 55 മുതല്‍ 65 വരെ മീറ്റര്‍ താഴ്ചയില്‍ ഭൂമി തുരന്നശേഷമാണ് കോണ്‍ക്രീറ്റ് പില്ലറുകള്‍ സ്ഥാപിക്കുന്നത്. ഭൂമി കുഴിക്കുന്നതിനായി 10 അത്യാധുനിക(റോട്ടറി ഡ്രില്ലിങ് മെഷീനുകൾ) യന്ത്രങ്ങളെത്തിച്ചി
രാത്രിയും പകലുമായി നിര്‍മാണജോലികള്‍ ഇവിടെ പുരോഗമിക്കുകയാണ്.9.5 മീറ്റര്‍ ഉയരമുള്ള തൂണുകളുടെ മുകളില്‍ ഗര്‍ഡറുകള്‍സ്ഥാപിക്കും. ഇതിനു മുകളില്‍ 24 മീറ്റര്‍ വീതിയില്‍ ഇരുവശങ്ങളിലുമായിട്ടാണ് പാത നിര്‍മിക്കുന്നത്.
അരൂർ മുതൽ തുറവൂർ വരെ 12.75 കിലോമീറ്റർ നീളത്തിലാണ് ആറുവരിയിൽ പാത നിർമിക്കുന്നത്. നിലവിലെ നാലുവരിപ്പാതയ്ക്കു മുകളിലായി 24 മീറ്റർ വീതിയിലാണ് ആകാശപ്പാത നിർമിക്കുന്നത്.രാജ്യത്തെ തന്നെ വലിയ ആകാശപ്പാതകളിൽ (എലിവേറ്റഡ് ഹൈവേ) ഒന്നാണിത്.1668.50 കോടി രൂപയാണു പദ്ധതിച്ചെലവ്.