പാലക്കാട്:തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്കു നീട്ടാന്‍ പച്ചക്കൊടി. റെയില്‍വേ ബോര്‍ഡാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
സര്‍വീസ് ദീര്‍ഘിപ്പിക്കുന്ന തീയതി ഉള്‍പ്പെടെ വിശദമായ വിജ്ഞാപനം വൈകാതെ ദക്ഷിണ റെയില്‍വേ പുറത്തിറക്കും. ആവശ്യമുന്നയിക്കപ്പെട്ട് നാലു വര്‍ഷത്തിനു ശേഷമാണ് റെയില്‍വേ നടപടി.
പുതിയ പാമ്ബന് പാലത്തിന്റെ നിര്‍മാണ പ്രവൃത്തി നടക്കുന്ന സാഹചര്യത്തില്‍ ആദ്യം മണ്ഡപം വരെയാകും ട്രെയിന്‍ സര്‍വീസ് നടത്തുക. പാലം നിര്‍മാണം പൂര്‍ത്തിയായി കഴിഞ്ഞാല്‍ സര്‍വീസ് രാമേശ്വരത്തേക്ക് എത്തും. എറണാകുളം-രാമേശ്വരം പ്രത്യേക സര്‍വീസ് നേരത്തെ നിര്‍ത്തിലാക്കിയിരുന്നു.