ഇടുക്കി:നെടുങ്കണ്ടം മാവടിയില്‍ ഗൃഹനാഥനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.മാവടി സ്വദേശി പ്ലാക്കൽ സണ്ണിയാണ് മരിച്ചത്.രക്തത്തില്‍ കുളിച്ച നിലയിൽ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ രാത്രി സണ്ണിയുടെ വീട്ടില്‍ നിന്ന് വെടിയൊച്ച കേട്ടിരുന്നതായി അയൽക്കാർ പറയുന്നു.അതേസമയം പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷമേ കാരണം വ്യക്തമാകുവെന്ന് പോലീസ് അറിയിച്ചു.ഭാര്യയ്ക്കും മകനും ഒപ്പമാണ് ഇയാൾ താമസിച്ചിരുന്നത്.
മൃതദേഹത്തിൽ കഴുത്തിലും കൈകളിലും ഉൾപ്പെടെ മുറിവുകളുണ്ട്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.