പത്മരാജന്റെ സീസണിലെ ഫാബിയൻ എന്ന വില്ലൻ കഥാപാത്രത്തേയും ആനവാൽമോതിരത്തിലെ ബെഞ്ചമിൻ ബ്രൂണോ എന്ന കള്ളക്കടത്തുകാരനേയും ആര്യനിലെ ദാദയേയും ബോക്സറിലെ ബോക്സിങ് താരത്തേയും ഓർമ്മയില്ലേ…?ബ്രിട്ടീഷുകാരനാ യ ഗാവിൻ പക്കാർഡ്. (08 ജൂൺ, 1964 – 18 മേയ്, 2012) എന്ന നടനായിരുന്നു ഈ വേഷങ്ങൾ അവതരിപ്പിച്ചത്. ബെഞ്ചമിൻ ബ്രൂണോ എന്ന വില്ലനെ മലയാളികൾ ഒരിക്കലും മറക്കാൻ ഇടയില്ല.പ്രത്യേകിച്ച് 90 കളിലെ സിനിമാ പ്രേമികൾ.
മലയാള സിനിമയില്‍ ഇന്ന് പിന്നില്‍ നിന്ന് കുത്തുന്ന വില്ലന്മാരുടെ വേഷം കുറവാണ്. പക്ഷേ യഥാർഥ ജീവിതത്തിൽ ഇത്തരം ധാരാളം ആളുകളെ സിനിമയിൽ തന്നെ കാണുവാനും സാധിക്കും.പക്ഷെ അന്നും ഇന്നും വില്ലത്തരത്തിനും വില്ലന്‍ വേഷങ്ങള്‍ക്കും സിനിമയില്‍ വലിയ പ്രധാന്യമുണ്ട്. നായകന്മാരെ എടുത്തു പൊക്കുന്ന സിനിമാ ലോകത്ത് അത്തരം നടന്മാര് ശ്രദ്ധിക്കപ്പെടാതെ പോയില്ലെങ്കിലേ അത്ഭുതവുമുള്ളൂ.ജോസ് പ്രകാശില്‍ തുടങ്ങി, ബാലന് കെ നായരും, ടിജി രവിയും എന്ഫ് വര്‍ഗീസും സായികുമാറുമൊക്കെ താണ്ടി ജയസൂര്യവരെയും വില്ലന്‍ വേഷങ്ങള്ളിൽ പ്രേക്ഷകരെ വിറപ്പിച്ചിട്ടുണ്ട്.എന്തിനേറെ നമ്മുടെ മോഹൻലാൽ വരെ.മോഹൻലിലിന്റെ സിനിമയിലേക്കുള്ള ആദ്യ അരങ്ങേറ്റം വില്ലനായിട്ടായിരുന്നു-മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ.പക്ഷെ ഇവരിൽ നിന്നൊക്കെ തികച്ചും വ്യത്യസ്തമായിരുന്നു ഗാവിൻ എന്ന വിദേശിയായ വില്ലന്റെ നടന വൈഭവം.
ആയുഷ്ക്കാലം, സീസൺ, ആനവാൽ മോതിരം, ആര്യൻ,ജാക്പോട്ട്,ബോക്സർ .. തുടങ്ങി ധാരാളം പടങ്ങളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.മലയാള സിനിമ കണ്ട ഏറ്റവും തകർപ്പൻ
വില്ലൻ തന്നെയായിരുന്നു ഗാവിൻ പക്കാർഡ് എന്ന ഈ വിദേശ നടൻ.
ബ്രിട്ടനിൽ ജനിച്ച ഗാവിൻ 89ൽ ലാക എന്ന ഹിന്ദി സിനിമയിലൂടെയാണ് ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചത്.മൊഹ്റ, താടിപാർ, സഡക്, ജൽവ, ചമത്കാർ, ബടേമിയാൻ ചോട്ടേമിയാൻ, ഗദ്ദാർ, കരൺഅർജുൻ, ഭീഷ്മ തുടങ്ങിയ ബോളിവുഡ് സിനിമകളിലും അഭിനയിച്ചു. ചുരുക്കം വിദേശനടന്മാർ മാത്രമുള്ള ഇന്ത്യൻ ചലച്ചിത്രലോകത്ത് ഗാവിന്റെ സാന്നിധ്യം ഏറെ ശ്രദ്ധ നേടിയിരുന്നു.
മലയാള സിനിമയിൽ ഒരുകാലത്ത് സജീവമായിരുന്ന അഭിനേതാവാണ് ഗാവിൻ പക്കാർഡ് എന്ന മുംബൈയിൽ സ്ഥിരതാമസമാക്കിയ ബ്രിട്ടീഷുകാരൻ. പദ്മരാജൻ സംവിധാനം ചെയ്ത സീസൺ എന്ന ചിത്രത്തിൽ ഫാബിയൻ എന്ന വില്ലൻ വേഷം അവതരിപ്പിച്ചാണ് ഗാവിൻ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.പിന്നീട് ആനവാൽ മോതിരം, ആര്യൻ, ജാക്പോട്ട്, ബോക്സർ, ആയുഷ്കാലം തുടങ്ങി ഒട്ടേറെ സിനിമകളിൽ അദ്ദേഹം വേഷമിട്ടു. 90 കൾ കഴിഞ്ഞപ്പോഴേക്കും അദ്ദേഹം സിനിമയുടെ ലോകത്തിൽ നിന്ന് പതിയെ വിട്ടകന്നു. 2002 ൽ പുറത്തിറങ്ങിയ ജാനി ദുശ്മൻ എന്ന ഹിന്ദി ചിത്രത്തിലായിരുന്നു അവസാനമായി വേഷമിട്ടത്.11 വർഷം മുൻപ് ശ്വാസകോശരോഗം ബാധിച്ച് മുംബൈയിൽ വച്ച് അദ്ദേഹം മരണമടയുകയും ചെയ്തു.
.