KeralaNEWS

മൊബൈലില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച്‌ മൂന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 53 വര്‍ഷം കഠിനതടവ്

കണ്ണൂർ: നാദാപുരത്ത് മൊബൈലില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച്‌ മൂന്നാം ക്ലാസുകാരിയെ വനത്തിൽ കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്ക് 53 വര്‍ഷം കഠിനതടവും 1,10,000 രൂപ പിഴയും ശിക്ഷ.വിലങ്ങാട് അടുപ്പില്‍ കോളനിയില്‍ സുരേഷിനെ(42)യാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് എം. ശുഹൈബ് ശിക്ഷിച്ചത്.

2018-19 കാലങ്ങളായി പല തവണയാണ് പെണ്‍കുട്ടിയെ പ്രതി പീഡിപ്പിച്ചത്. കാട് നിറഞ്ഞ പറമ്ബില്‍ വിറകുശേഖരിക്കാനെന്ന വ്യാജേന കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.മൊബൈലിൽ അശ്ലീല വീഡിയോകൾ കാണിച്ച ശേഷമായിരുന്നു പീഡനം.

പോക്‌സോ നിയമത്തിലെ രണ്ട് വകുപ്പുകള്‍ പ്രകാരം 20 വര്‍ഷം വീതമാണു കഠിനതടവ്. ഈ വകുപ്പിലെ പിഴസംഖ്യ 20,000 രൂപ വീതമാണ്.ഈ തുക അടച്ചില്ലെങ്കില്‍ 6 മാസം കൂടി കഠിന തടവ് അനുഭവിക്കണം. 354 ഐപിസിയിലെ വിവിധ വകുപ്പുകള്‍ പ്രകാരം അഞ്ചുവര്‍ഷം വീതം കഠിനതടവും 10,000 രൂപ വീതം പിഴയും 11 (സെക്ഷന്‍ 33) വകുപ്പു പ്രകാരം മൂന്നുവര്‍ഷം കഠിനതടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. പിഴത്തുക മുഴുവന്‍ അതിജീവിതയ്ക്കു നല്‍കണം.

Back to top button
error: