കായംകുളം: ഭിന്നശേഷിക്കാരായ മാതാപിതാക്കള്‍ക്ക് കൈത്താങ്ങാകാൻ ഉണ്ണിയപ്പം വിറ്റിരുന്ന17കാരി ക്ഷേത്രക്കുളത്തിൽ ചാടി മരിച്ചു.ചെട്ടികുളങ്ങര മേനാംപള്ളി ഈരിക്ക പടീറ്റതില്‍ വിജയൻ – രാധിക ദമ്ബതികളുടെ മകള്‍ വിഷ്ണുപ്രിയ(17)യാണ് മരിച്ചത്.
ആളുകള്‍ നോക്കി നില്‍ക്കെയാണ് വിഷ്ണുപ്രിയ ക്ഷേത്രക്കുളത്തിൽ ചാടിയത്. എരുവ ക്ഷേത്രത്തിന്റെ കുളത്തില്‍ ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം.നാട്ടുകാര്‍ കുട്ടിയെ ഉടൻ പുറത്തെടുത്ത് കായംകുളം ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പ്ലസ്ടു പഠനം കഴിഞ്ഞ് എല്‍.എല്‍.ബി പ്രവേശനത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു വിഷ്ണു പ്രിയ.ഭിന്നശേഷിക്കാരായ മാതാപിതാക്കളെ സഹായിക്കാനായി അഞ്ചാം ക്ലാസുകാരായ സഹോദരൻ ശിവപ്രിയനൊപ്പം തെരുവില്‍ ഉണ്ണിയപ്പം വില്‍ക്കുന്ന വിഷ്ണു പ്രിയ സമൂഹമാധ്യമങ്ങളില്‍ ഏറെ വൈറലായിരുന്നു.അതേസമയം ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല.പോലീസ് അന്വേഷണം ആരംഭിച്ചു.