കാസർകോട്:മദ്റസ അങ്കണത്തില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിനിടയില്‍ മുസ്ലീം ലീഗുകാര്‍ തമ്മിലടിച്ചു.മുൻ ജമാഅത്തംഗം മുഹമ്മദും മുസ്ലിം ലീഗ് ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ജലീലും ചേര്‍ന്ന് മദ്രസാ മുറ്റത്ത് ദേശീയപതാക ഉയരുന്നതിനിടെയാണ് കൈയേറ്റമുണ്ടായത്.
മദ്റസാ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും മുമ്ബിലായിരുന്നു കയ്യാങ്കളി. പരസ്പരം ഉന്തും തള്ളുമുണ്ടായതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു. സംഭവത്തില്‍ വിദ്യാനഗര്‍ പൊലീസ് അന്വേഷണം തുടങ്ങി.
രണ്ടുവര്‍ഷമായി ഇവിടത്തെ ജമാഅത്തിലും മുസ്ലീം ലീഗിലും അധികാര തര്‍ക്കം നിലനില്‍ക്കുകയാണ്. ഇതിനിടയിലാണ് സ്വാതന്ത്ര്യ ദിനത്തില്‍ പതാക ഉയര്‍ത്തല്‍ ചടങ്ങ് നടന്നതും, അത് അടിപിടിയില്‍ കലാശിച്ചതും.