FoodNEWS

ഇഞ്ചിക്കറിയില്ലാതെ എന്ത് ഓണം ?

മ്മൾ  ഒട്ടുമിക്ക ഭക്ഷണസാധനങ്ങളിലും ചേർക്കുന്ന ചേരുവയാണ് ഇഞ്ചി. കറികൾക്കും പലഹാരങ്ങൾക്കും രുചി കൂട്ടുക മാത്രമല്ല നല്ല ഔഷധവും കൂടിയാണ് ഇഞ്ചി.ആയുസ്സിന്റെ താക്കോല്‍ എന്ന് വേണമെങ്കില്‍ ഇഞ്ചിയെ പറയാവുന്നതാണ്.അത്രക്കും ആരോഗ്യ ഗുണങ്ങളാണ് ഇഞ്ചിക്കുള്ളത്.ഓണസദ്യയിൽ ഒഴിവാക്കാൻ കഴിയാത്ത വിഭവമാണ് ഇഞ്ചിക്കറി.സ്വാദേറിയ ഇഞ്ചിക്കറി തയ്യാറാക്കുന്നതെങ്ങനെയെന്ന് പരിയപ്പെടാം.

ആവശ്യമുള്ള സാധനങ്ങൾ

  • ഇഞ്ചി -250 ഗ്രാം
  • വെളുത്തുള്ളി – നാല് അല്ലി
  • പച്ചമുളക് -അഞ്ച് എണ്ണം
  • ചെറിയ ഉള്ളി- ഏഴ് എണ്ണം
  • കറിവേപ്പില – രണ്ട് തണ്ട്
  • വെളിച്ചെണ്ണ – മൂന്ന് ടേബിൾ സ്പൂൺ
  • കടുക് – 1/4 ടീ സ്പൂൺ
  • വറ്റൽ മുളക് -രണ്ട് എണ്ണം
  • പുളി- ഒരു ചെറുനെല്ലിക്ക വലുപ്പത്തിൽ
  • ശർക്കര – ഒരു ചെറിയകഷ്ണം
  • മുളക് പൊടി – ഒന്നര ടീസ്പൂൺ
  • മല്ലിപ്പൊടി -അര ടീസ്പൂൺ
  • മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
  • കായം -കാൽ ടീസ്പൂൺ
  • ഉലുവ പൊടി -കാൽ ടീസ്പൂൺ

തയ്യാറാക്കേണ്ട വിധം

Signature-ad

പാത്രം ചൂടായതിനുശേഷം വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടാകുമ്പോൾ അതിലേക്ക് തൊലികളഞ്ഞ് ചെറുതായി അരിഞ്ഞുവെച്ചിരിക്കുന്ന ഇഞ്ചി വറുത്ത് കോരിയെടുക്കുക. തണുത്തതിനുശേഷം നന്നായി പൊടിച്ചെടുക്കുക. ശേഷം ചെറുതായി അരിഞ്ഞുവെച്ചിരിക്കുന്ന പച്ചമുളകും ചെറിയ ഉള്ളിയും അതേഎണ്ണയിൽ വഴറ്റുക. (മുളക് നന്നായി മൊരിയണം). തീ നന്നായി കുറച്ചുവെച്ചതിനുശേഷം അതിലേക്ക് മഞ്ഞൾപ്പൊടി, മുളക് പൊടി, മല്ലിപൊടി, പുളിവെള്ളം, ഉപ്പ്, ശർക്കര, കായം, ഉലുവപ്പൊടി, പൊടിച്ചുവെച്ചിരിക്കുന്ന ഇഞ്ചി എന്നിവ യഥാക്രമം ചേർക്കുക. മറ്റൊരു പാനിൽ അല്പം എണ്ണയൊഴിച്ച് കടുക് പൊട്ടിയതിനുശേഷം കറിവേപ്പില, വറ്റൽമുളക് എന്നിവ വറുത്ത് ഇഞ്ചിക്കറി കൂട്ടിലേക്ക് ചേർക്കണം. സ്വദിഷ്ടമായ ഇഞ്ചിക്കറി റെഡി.

Back to top button
error: