LIFEMovie

‘പോര്‍ തൊഴിലി’നു ശേഷം വീണ്ടും പൊലീസ് ഓഫീസറായി ശരത്‍കുമാര്‍; ‘പരംപൊരുള്‍’ ട്രെയിലര്‍ പുറത്തു

പോർ തൊഴിൽ’ എന്ന ചിത്രത്തിന് ശേഷം ശരത്‍കുമാർ പ്രധാന വേഷത്തിൽ എത്തുന്നതാണ് ‘പരംപൊരുൾ’. പൊലീസ് ഓഫീസറായിട്ടാണ് ശരത്കുമാർ പുതിയ ചിത്രത്തിലും എത്തുന്നത്. ‘പരംപൊരുൾ’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ്. സെപ്‍തംബർ ഒന്നിനാണ് ചിത്രത്തിന്റെ റിലീസ്. ആർ ശരത്കുമാറിനൊപ്പം ‘പോർ തൊഴിൽ’ സിനിമയിൽ പ്രധാന വേഷത്തിൽ എത്തിയത് നടൻ അശോക് സെൽവനായിരുന്നു. സി അരവിന്ദ് രാജിന്റെ സംവിധാനത്തിലുള്ള ചിത്രം ‘പരംപൊരുളി’ൽ അമിതാഷാണ് ഒരു പ്രധാന വേഷത്തിൽ എത്തുന്നത്. എസ് പാണ്ടികുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. യുവൻ ശങ്കർ രാജയാണ് സംഗീതം.

Signature-ad

‘പോർ തൊഴിൽ’ എന്ന ചിത്രം ഒടിടിയിൽ സ്‍ട്രീമിംഗ് ചെയ്യുന്നുണ്ട്. വിഘ്‍നേശ് രാജയാണ് സംവിധാനം ചെയ്‍തത്. വിഘ്‍നേശ് രാജയും ആൽഫ്രഡ് പ്രകാശുമാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ‘പോർ തൊഴിൽ’ സിനിമ 50 കോടി നേടിയിരുന്നുവെന്നായിരുന്നു റിപ്പോർട്ട്. ശരത്കുമാർ ‘എസ് പി ലോഗനാഥനാ’യപ്പോൾ ചിത്രത്തിൽ ‘ഡിഎസ്‍പി കെ പ്രകാശാ’യി അശോക് സെൽവനും ‘വീണ’യായി നിഖില വിമലും ‘എഡിജിപി ഡി മഹേന്ദ്രനാ’യി നിഴൽഗൽ രവിയും ‘കെന്നഡി’യായി ശരത് ബാബുവും ‘മാരിമുത്താ’യി പി എൽ തേനപ്പനും ‘മുത്തുസെൽവനാ’യി സുനിൽ സുഖദയും വേഷമിട്ടു.

ജേക്ക്‍സ് ബിജോയിയായിരുന്നു ചിത്രത്തിന്റെ സംഗീതം. കലൈസെൽവൻ ശിവജിയായിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹണം. ‘പോർ തൊഴിൽ’ ക്രൈം ത്രില്ലർ ചിത്രം ആയിരുന്നു. സമീർ നായർ, ദീപക് സെഗാൾ, മുകേഷ് ആർ മേഹ്‍ത, സി വി സാരഥി, പൂനം മെഹ്‍റ, സന്ദീപ മേഹ്‍റ എന്നിവരായിരുന്നു ‘പോർ തൊഴിൽ’ നിർമിച്ചത്. അപ്ലോസ് എന്റർടെയ്‍ൻമെന്റും ഇ4 എക്സ്‍പെരിമെന്റ്‍സുമായിരുന്നു ചിത്രത്തിന്റെ ബാനർ. ചിത്രത്തിന്റെ വിതരണം ശക്തി ഫിലിം ഫാക്ടറി ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: