NEWSWorld

മുസ്‌ലിം പള്ളിക്ക് നേരെ ആക്രമണം; ഇറാനിൽ ഒരാൾ കൊല്ലപ്പെട്ടു

ടെഹ്റാൻ:ഇറാനില്‍ മുസ്‌ലിം പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ഇറാന്റെ തെക്കൻ നഗരമായ ഷിറാസില്‍ ആണ് സംഭവം.

 ഇന്നലെ രാത്രി എകദേശം ഏഴുമണിയോടെ സായുധ തീവ്രവാദി പള്ളിയില്‍ കയറി വെടിവെക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ ഒക്ടോബറില്‍ നടന്ന അക്രമണം ഇസ്‌ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തിരുന്നു. അന്നത്തെ ആക്രമണത്തില്‍ 15 പേരാണ് കൊല്ലപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: