ഇന്ത്യയിലും കോവിഡിന് വകഭേദം ഉണ്ടായിരുന്നതായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജനോമിക്സ് ആൻഡ് ഇന്റഗ്റേറ്റീവ് ബയോളജി ഡയറക്ടർ അനുരാഗ് അഗർവാൾ. ബ്രിട്ടനിൽ ഉണ്ടായതുപോലെ അതിവേഗം പടരുന്ന വൈറസ് ആയിരുന്നു അത്.മാർച്ച് മുതൽ മെയ് വരെയാണ് അത് ഇന്ത്യയിൽ കാണപ്പെട്ടത്.
“ദ പ്രിന്റ്” എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അനുരാഗ് അഗാർവാൾ ഇക്കാര്യം വെളിപ്പെടുത്തുന്നത്.എഫോർ എന്നായിരുന്നു ആ വൈറസിന് പേരിട്ടത്. ഇന്ത്യയിലെ വൻനഗരങ്ങളിൽ അത് അതിവേഗം പടർന്നു പിടിക്കുകയായിരുന്നു.
തെക്കുകിഴക്കനേഷ്യയിലെ ആണ് ഇത് ആദ്യം കാണപ്പെട്ടത്. ഇന്ത്യയിൽ ദൽഹിയിലും ഹൈദരാബാദിലും കർണാടകയിലും ഈ വൈറസിനെ കണ്ടെത്തിയിരുന്നു. എന്നാൽ ജൂൺ മാസത്തോടെ ഈ വൈറസ് സ്വയം ഇല്ലാതായി.
“വല്ലാതെ ജനിതക വ്യതിയാനം വന്ന വൈറസ് ആയിരുന്നു എ ഫോർ. അതുകൊണ്ടുതന്നെ ആ വൈറസിന് നിലനിൽക്കാനായില്ല. ജൂണിൽ ആ വൈറസ് സ്വയം ചത്തൊടുങ്ങി. അതുകൊണ്ടുതന്നെ കൂടുതൽ ഭയപ്പെടേണ്ടി വന്നില്ല”അനുരാഗ് അഗാർവാൾ വ്യക്തമാക്കി.