മൂവാറ്റുപുഴ:: അച്ഛനോടു വാങ്ങിയ ലോട്ടറി ടിക്കറ്റിൽ മകന് ഒന്നാം സമ്മാനം.അച്ഛന്റെ കയ്യില്‍ നിന്നു വാങ്ങിയ ലോട്ടറി ടിക്കറ്റുകള്‍ക്ക് 5,000 രൂപയുടെയും 500 രൂപയുടെയും സമ്മാനം ആദ്യം അടിച്ചിരുന്നു.ഈ ടിക്കറ്റുകള്‍ അച്ഛനു തന്നെ നല്‍കി സമ്മാനത്തുകയില്‍ ഒരു ഭാഗവും ബാക്കി തുകയ്ക്കു ലോട്ടറി ടിക്കറ്റുകളും വാങ്ങി. ഈ ടിക്കറ്റുകളില്‍ ഒന്നിനാണു ഒന്നാം സമ്മാനം ലഭിച്ചത്’.
മൂവാറ്റുപുഴ കടാതി കൃഷ്ണ വിലാസത്തില്‍ രവീന്ദ്രനില്‍ നിന്നു മകൻ രാജേഷ് കുമാര്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണു (പിഎ 409074 ) വ്യാഴാഴ്ച നറുക്കെടുത്ത കാരുണ്യ പ്ലസ് ലോട്ടറിയുടെ 80 ലക്ഷത്തിന്റെ ഒന്നാം സമ്മാനം ലഭിച്ചത്.
ടിക്കറ്റിനു ഒന്നാം സമ്മാനം ലഭിച്ചതില്‍ സന്തോഷം ഉണ്ടെങ്കിലും ആദ്യം ഇക്കാര്യം ആരോടും രാജേഷ്കുമാര്‍ പറഞ്ഞില്ല. അച്ഛൻ രവീന്ദ്രനാകട്ടെ മകനു ലോട്ടറി അടിച്ച വിവരം അറിഞ്ഞെങ്കിലും ഇന്നലെയും ഒന്നും സംഭവിക്കാത്ത പോലെ ലോട്ടറി ടിക്കറ്റ് വിൽപ്പന തുടര്‍ന്നു.