അമ്മ ബൈക്കപകടത്തിൽ മരിച്ച വിവരമറിഞ്ഞ് കാറില്‍ നാട്ടിലേക്ക് പുറപ്പെട്ട മകനും അപകടത്തില്‍പെട്ട് മരിച്ചു.മധ്യപ്രദേശില്‍ നിന്നാണ് അത്യന്തം വേദനാജനകമായ വാര്‍ത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് അമ്മയും മകനും വിത്യസ്ത അപകടങ്ങളിലായി മരിച്ചത്.55കാരിയായ റാണി ദേവി ആണ് രേവ ജില്ലയില്‍ വച്ച് ബൈക്ക് അപകടത്തില്‍ മരിച്ചത്. ബുധനാഴ്ച ഇളയ മകന്‍ സണ്ണിക്കൊപ്പം ബൈക്കിൽ യാത്ര ചെയ്യവേ മറ്റൊരു ബൈക്ക് ഇവരെ ഇടിക്കുകയായിരുന്നു. മകന്‍ പരുക്കുകളോടെ രക്ഷപ്പെട്ടെങ്കിലും അമ്മയുടെ ജീവന്‍ രക്ഷിക്കാനായില്ല.ഇതറിഞ്ഞ് ഇന്‍ഡോറില്‍ നിന്നും കാറില്‍ നാട്ടിലേക്കു വരുന്നതുവഴിയാണ് രണ്ടാമത്തെ മകനായ സൂരജ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്.
ടയര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നു നിയന്ത്രണം നഷ്ടമായ കാര്‍ ഒരു ട്രകില്‍ ഇടിച്ചാണ് സൂരജ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തും ഡ്രൈവറും പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. അമ്മയെയും മകനെയും സ്വന്തം നാടായ രേവ ജില്ലയിലെ ജാത്രിയില്‍ ഒന്നിച്ചു സംസ്‌കരിച്ചു.