IndiaNEWS

ബി.ജെ.പി അംഗങ്ങളുടെ പിന്തുണയോടെ എസ്.ഡി.പി.ഐ അംഗം പ്രസിഡന്റായി

കാസർകോട്:മഞ്ചേശ്വരം അതിരിടുന്ന ദക്ഷിണ കന്നട ജില്ലയിലെ തലപ്പാടി ഗ്രാമപഞ്ചായത്തില്‍ ബി.ജെ.പി അംഗങ്ങളുടെ പിന്തുണയോടെ എസ്.ഡി.പി.ഐ അംഗം പ്രസിഡന്റായി.വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അംഗങ്ങളുടെ പിന്തുണയോടെ എസ്.ഡി.പി.ഐ അംഗം ടി.ഇസ്മയില്‍ ആണ് പ്രസിഡന്റായത്.ബി.ജെ.പിയുടെ പുഷ്പാവതി ഷെട്ടിയാണ് വൈസ് പ്രസിഡന്റ്.

പഞ്ചായത്തില്‍ 24 അംഗങ്ങളില്‍ ബി.ജെ.പി -13, എസ്.ഡി.പി.ഐ -10, കോണ്‍ഗ്രസ് -ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. കോണ്‍ഗ്രസ് അംഗം വൈഭവ് ഷെട്ടി തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു. എസ്.ഡി.പി.ഐയുടെ ഡി.ബി. ഹബീബ ഉംറക്ക് പോയതിനാല്‍ ഹാജരായില്ല. പ്രസിഡന്റ് സ്ഥാനത്തേക്ക് ഇസ്മയിലും ബി.ജെ.പിയുടെ സത്യരാജും തമ്മിലായിരുന്നു മത്സരം. രണ്ട് ബി.ജെ.പി അംഗങ്ങള്‍ ഇസ്മയിലിന് വോട്ടുചെയ്തതോടെ ഇരുവര്‍ക്കും 11 വീതം തുല്യ വോട്ടുകള്‍ ലഭിച്ചു.തുടര്‍ന്നു നടന്ന നറുക്കെടുപ്പില്‍ ഇസ്മയില്‍ വിജയിച്ച്‌ പ്രസിഡന്റായി.

Back to top button
error: