KeralaNEWS

മാസപ്പടി വിവാദം നിയമസഭയിൽ ഉന്നയിക്കാതെ യുഡിഎഫ് പിൻമാറിയപ്പോൾ മാത്യു കുഴൽനാടന്റെ ഒറ്റയാൾ പോരാട്ടം

തിരുവനന്തപുരം : മാസപ്പടി വിവാദം നിയമസഭയിൽ ഉന്നയിക്കാതെ യുഡിഎഫ് പിൻമാറിയ വേളയിൽ മാത്യു കുഴൽനാടന്റെ ഒറ്റയാൾ പോരാട്ടം. പണം കൈപ്പറ്റിയവരിൽ യുഡിഎഫ് നേതാക്കളുടെ പേരുമുണ്ടെന്ന് വ്യക്തമായതോടെ യുഡിഎഫ് പിൻമാറിയെങ്കിലും മാസപ്പടി വിഷയം മാത്യു കുഴൽനാടൻ എംഎൽഎ ഒറ്റയ്ക്ക് സഭയിൽ ഉന്നയിച്ചു. എന്നാൽ പ്രതിപക്ഷം പിന്തുണയ്ക്കാൻ തയ്യാറായില്ല.

സ്വജന പക്ഷപാതം മാത്രമല്ല സ്വാധീനം ഉപയോഗിക്കുന്നതും അഴിമതിയാണെന്ന് മാത്യു കുഴൽനാടൻ സഭയിൽ പറഞ്ഞു. എന്നാൽ കോഴ വിവാദം സഭയിൽ പറ‍ഞ്ഞ് തുടങ്ങിയതോടെ തന്നെ സ്പീക്ക‍ർ ഷംസീർ ഇടപെട്ട് തടയിട്ടു. എന്തും വിളിച്ച് പറയാവുന്ന വേദിയല്ല സഭയെന്ന് സ്പീക്കർ പറഞ്ഞതോടെ സഭയിൽ സംസാരിക്കാനുള്ള അവകാശം നിഷേധിക്കുന്നത് എന്തിനാണെന്നും ആരെയാണ് അങ്ങ് ഭയപ്പെടുന്നതെന്നും കുഴൽനാടനും തിരിച്ച് ചോദിച്ചു. സംസാരം തടസപ്പെടുത്താൻ ശ്രമിച്ച സ്പീക്കറോട് കുഴൽനാടൻ കയ‍ർത്തു. വായ്ക്ക് തോന്നിയത് കോതക്ക് പാട്ടെന്ന പോലെ ആരൊക്കെ എന്തൊക്കെ സഭയിൽ പറയുന്നു.

Signature-ad

എന്നാൽ ഈ വിഷയം സംസാരിക്കും മുൻപെ തന്നെ തടയുന്നു. ആരുടേയും പേര് പറഞ്ഞില്ല പിന്നെ എന്തിന് ബഹളം. സംസാരിച്ച് തുടങ്ങുമ്പോഴേക്കും തടസപ്പെടുത്തുന്നതെന്തിനെന്ന ചോദ്യവും കുഴൽനാടൻ ഉയ‍ർത്തി. ഇതോടെ ചട്ടം അനുവദിക്കുന്നില്ലെന്ന് സ്പീക്കർ മറുപടി നൽകി. ബഹളം വച്ച് യാഥാർത്ഥ്യങ്ങളെ മാറ്റാൻ കഴിയില്ല. ജനങ്ങൾക്ക് മുന്നിൽ യാഥാർഥ്യം പറഞ്ഞേ പറ്റൂവെന്നും കുഴൽ നാടൻ സഭയിൽ പറഞ്ഞു. എന്നാൽ ചട്ടം അനുവദിക്കുന്നില്ലെന്ന് പറഞ്ഞ് സ്പീക്കർ കുഴൽനാടന്റെ പ്രസംഗം അവസാനിപ്പിച്ചു. ചട്ടവും റൂളും പാലിക്കാത്ത ഒന്നും രേഖയിലുണ്ടാകില്ലെന്നും സ്പീക്കർ അറിയിച്ചു.

Back to top button
error: