കോതമംഗലം:മലയിൻകീഴില്‍ രണ്ട് വയസുള്ള കുട്ടി ഫിഷ്ടാങ്കില്‍ വീണുമരിച്ചു. പൊൻവേലില്‍ കുര്യാക്കോസ് – ആശ ദമ്പതികളുടെ മകൻ മാത്യു ആണ് മരിച്ചത്.വീടിന്റെ പിൻവശത്ത് മീൻ വളര്‍ത്താനായി നിര്‍മിച്ചിരുന്ന ചെറിയ ടാങ്കിലാണ് കുട്ടി വീണത്.
വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ വൈകിട്ട് അഞ്ചരയോടെ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കുട്ടിയെ ടാങ്കിനുള്ളില്‍ കണ്ടെത്തിയത്.ഉടൻ കോതമംഗലത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം ധര്‍മഗിരി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.