പുതുപ്പള്ളിയിൽ ഇലക്ഷൻ പ്രഖ്യാപിച്ചു കഴിഞ്ഞു.ഇനി മനോരമ അടങ്ങിയിരിക്കില്ലെന്നറിയാം.എന് നാലും തള്ളുമ്പോൾ ലേശം മയത്തിലൊക്കെ തള്ളണം.ഇതിപ്പോൾ
വീണ വിജയൻ മിണ്ടാൻ ചാൻസില്ല..ഒതുക്കത്തിൽ പിണറായി വിജയനൊരു കൊട്ടും ചാണ്ടി ഉമ്മന് അക്കൂട്ടത്തിൽ നാല് വോട്ടും…!
ശരിയാണ്… മനോരമയുടെ 1.72 കോടി രൂപ മാസപ്പടി ആരോപണത്തിൽ വീണ വിജയൻ മിണ്ടില്ല.കാരണം അറിയാമോ..
1️⃣ Non – Disclosure Agreement എന്ന് കേട്ടിട്ടുണ്ടോ.. ❓
Non – Disclosure Agreement എന്നു വച്ചാൽ ഒരു കമ്പനിയും മറ്റു കമ്പനിയും തമ്മിലുള്ള Contract ഉം ആയി ബന്ധപ്പെട്ട കാര്യങ്ങൾ പുറത്തു മറ്റൊരാളോട് പറയാൻ പാടില്ല എന്ന്. 2 പേര് തമ്മിൽ ഒപ്പിടുന്ന ഒരു ഉടമ്പടി ആണ് NDA അഥവാ Non – Disclosure Agreement.. ഇത് violate ചെയ്താൽ മറ്റേ കമ്പനിക്ക് ഒപ്പിട്ട കമ്പനിക്ക് എതിരെ കോടതിയിൽ പോകാനും Damages Claim ചെയ്യാനും സാധിക്കും..
ഇനി അങ്ങനെ വീണ violate ചെയ്യുക ആണെങ്കിൽ വീണയുടെ കമ്പനിയുടെ കഥ അതോടെ തീരും.. ഒരു കമ്പനിയും പിന്നെ വീണയുടെ കമ്പനിയുമായി ഒരു Contract ലും ഏർപ്പെടില്ല.. കാരണം കരാർ വ്യവസ്ഥകൾ പാലിക്കാത്ത ഒരു കമ്പനിയുമായി, ഒരു കമ്പനിയും കരാറിൽ ഏർപ്പെട്ടില്ല.. ‼️
2️⃣ വീണയുടെ കമ്പനിയായ Exalogic ഉം CMRL ഉം തമ്മിൽ അങ്ങനെ ഒരു Non – Disclosure Agreement ഒപ്പിട്ടിട്ടുണ്ട് എന്ന് മനസ്സിലാക്കിയ മനോരമയും ലേഖകൻ ജോമി തോമസും കളിച്ചിട്ടുള്ള നാറിയ കളി ആണ് 1. 72 കോടിയുടെ മാസപ്പടി കണക്ക്. വീണ CMRL ഉം തമ്മിലുള്ള contract കാരണം കൊണ്ട് ഒരിക്കലും പുറത്തു വിടില്ലെന്നും നന്നായി ഇവർക്ക് അറിയാം..
3️⃣ ഇനി ഈ വിഷയത്തെ സംബന്ധിച്ചു ഒരു കേസ് കോടതിയിൽ വരികയും, അതുവഴി കോടതി ആവശ്യപ്പെടുക ആണെങ്കിൽ കോടതിക്ക് മുന്പാകെ മാത്രമേ ഈ Contract പുറത്തു വിടാൻ സാധിക്കൂ.. അല്ലാതെ പബ്ലിക് ഡൊമൈനിൽ ഇത് ലഭ്യമാക്കാൻ സാധിക്കില്ല..
⭕ Non-Disclosure agreement CMRL ഉം – വീണയുടെ കമ്പനിയും തമ്മിൽ ഉണ്ട് എന്ന് കൃത്യമായി മനസ്സിലാക്കി ചെയ്തിട്ടുള്ള പണി ആണ് മനോരമയുടേത്… വീണ മിണ്ടില്ല എന്ന് നന്നായി മനോരമക്ക് അറിയാം.. retainer agreement പുറത്തു വിടില്ല എന്നും.. അങ്ങനെ ചെയ്താൽ വീണക്ക് എതിരെ കോടതിയിൽ പോകാൻ CMRL ന് പറ്റും.. ഇനി മാനം രക്ഷിക്കാനായി വീണ കരാർ പുറത്തു വിട്ടാലോ.. വീണയുടെ കമ്പനിയുടെ കഥ കഴിയുകയും ചെയ്യും..
⭕ ഇനി മനോരമായോട് ഒരു ചോദ്യം..❓
മനോരമയുടെ ജോലികൾ Outsource ചെയ്യുന്ന കമ്പനികൾക്ക് വേണ്ടി മനോരമ Retainer കരാറുകൾ കൊടുക്കാറുണ്ടാവുമല്ലോ.. അത് “മാസപ്പടി” എന്ന ഗണത്തിൽ അല്ലെങ്കിൽ അങ്ങനെ ഒരു Header ൽ ആണോ നിങ്ങളുടെ Accounts ൽ ജേണൽ എന്റർ ചെയ്യുന്നേ.. ❓
ലേശം ഉളുപ്പ്.. ❓
വീട്ടിൽ ഒരു വാഷിങ്ങ് മെഷീനോ ഫ്രിഡ്ജോ വാങ്ങിയാൽ നോർമൽ വാറൻറ്റി കഴിഞ്ഞ് നമ്മളോട് കടക്കാരൻ Extended warranty വേണമോ എന്നു ചോദിക്കും. നാലായിരമോ അയ്യായിരമോ രൂപ ചിലപ്പോൾ ഒരു വർഷത്തേക്ക് ആദ്യമേ ഈടാക്കും. ആ സമയത്ത് എന്തെങ്കിലും വലിയ കമ്പ്ലയിന്റ് വന്നാൽ കസ്റ്റമർക്ക് അപ്പോൾ ഫ്രീ ആയി മാറി കിട്ടും. ആ സമയത്ത് കമ്പ്ലയിന്റ് വന്നില്ലെങ്കിലോ ആ അടക്കുന്ന പൈസ മുഴുവൻ ഉൽപ്പന്നം ഉണ്ടാക്കുന്ന കമ്പനിക്ക് കിട്ടും. റിസ്ക് ഷെയർ ചെയ്യുന്ന രീതിയാണത്.
അങ്ങിനെ complaint ഒന്നുമില്ലാത്ത സമയത്ത് കമ്പനിക്കാർ ചെയ്യാത്ത സേവനത്തിന് പണം വാങ്ങി എന്ന് പറഞ്ഞാൽ അത് എന്ത് പോക്രിത്തരമാണ്.
അതോപോലെയാണ് ഒരു വലിയ കമ്പനിക്ക് വേണ്ടിയുള്ള soft ware സേവനങ്ങൾ ഒരു കമ്പനി ചെയ്യുന്നു. ഉപയോഗിക്കുന്ന സോഫ്റ്റ്വയറിൽ ബഗ് വരാം ,updation വരാം , upgradation വരാം എന്ത് വേണമെങ്കിലും വരാം. അങ്ങിനെയുള്ള സേവനങ്ങൾ ഉണ്ടാവുകയാണെങ്കിൽ ആ സമയത്ത് വലിയ വില നൽകേണ്ട സേവനങ്ങൾ കുറഞ്ഞ നിരക്കിൽ കിട്ടാനാണ് ആദ്യമേ Annual Maintenance contract (AMC) ൽ ഏർപ്പെടുന്നത്. ഇത് പ്രകാരം ചിലപ്പോൾ വില കൊടുത്തതിനേക്കാൾ കൂടുതൽ സേവനങ്ങൾ ഉണ്ടാവാം. ചിലപ്പോൾ സേവനമേ ഉണ്ടായെന്ന് വരില്ല.
AMC കണ്ടീഷൻ പ്രകാരം മാസം ഇത്ര രൂപ വച്ച് സോഫ്റ്റ്വയർ കൊടുക്കുന്ന കമ്പനിക്ക് കൊടുത്താൽ അതിന്റെ പേര് മാസപ്പടി എന്നാണോ ?
മാസപ്പടി / അഴിമതിപ്പണം ആരെങ്കിലും ബാങ്ക് അക്കൗണ്ട് വഴി വാങ്ങുമോ?
AMC കാശ് പോലും മാസപ്പടിയായും അഴിമതിയായും ചിത്രീകരിച്ച് മുഖ്യമന്ത്രിയുടെ മകളെ വേട്ടയാടി പ്രകോപിപ്പിച്ച് ഉമ്മൻ ചാണ്ടിയുടെ കുടുംബപുരാണം വെളിയിലിടിപ്പിച്ച് സഹതാപം ജനറേറ്റ് ചെയ്യാനാണ് കോൺഗ്രസ് പത്രമായ മനോരമ ശ്രമിക്കുന്നത്.